ക്രിസ്തുമസ്-പുതുവത്സര അവധി; അധിക സർവീസുമായി  കെഎസ്ആർടിസി

DECEMBER 19, 2024, 7:52 PM

തിരുവനന്തപുരം: ക്രിസ്തുമസ്- പുതുവത്സര അവധികൾ പ്രമാണിച്ച്  കെഎസ്ആർടിസി  അധിക അന്തർ സംസ്ഥാന സംസ്ഥാനാന്തര സർവീസുകൾ നടത്തും.

 കേരളത്തിനുള്ളിൽ യാത്രാ തിരക്ക് കുറയ്ക്കാൻ തിരുവനന്തപുരം - കോഴിക്കോട് /കണ്ണൂർ റൂട്ടിലും അധിക സർവിസുകൾ സജ്ജമാക്കുന്നതിനു മന്ത്രി ഗണേഷ് കുമാർ നിർദേശം നൽകി. 

 കേരളത്തിൽ നിന്നും ബെംഗളൂരു, ചെന്നൈ, മൈസൂർ  തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള സ്ഥിരം 48 സർവീസുകൾക്ക് ഉപരിയായി 38 ബസുകൾ കൂടി അധികമായി അന്തർ സംസ്ഥാന സർവീസുകൾക്ക് ക്രമികരിച്ചു. 

vachakam
vachakam
vachakam

34 ബെംഗളൂരു ബസുകളും 4 ചെന്നൈ ബസുകളുമാണ് ഇത്തരത്തിൽ ക്രമീകരിച്ചിട്ടുള്ളത്. ഇത് ശബരിമല സ്പെഷൽ അന്തർസംസ്ഥാന സർവീസുകൾക്ക് ഉപരിയായാണ് ക്രമീകരിച്ചിരിക്കുന്നത്. 

4 വോൾവോ LF കോഴിക്കോട് - തിരുവനന്തപുരം, 4 കോഴിക്കോട് - എറണാകുളം സർവിസുകളും അടക്കം 8 ബസുകൾ കോഴിക്കോട് നിന്നും അധികമായി സർവിസ് നടത്തും. 4 ലോഫ്ലോർ,  4 മിന്നൽ, 3 ഡീലക്സ്  5 സൂപ്പർഫാസ്റ്റ് ബസുകൾ അടക്കം 16 ബസുകൾ ഉപയോഗിച്ച്  തിരുവനന്തപുരത്ത് നിന്നും തിരുവനന്തപുരം - കണ്ണൂർ , തിരവനന്തപുരം - കോഴിക്കോട് റൂട്ടിൽ അഡീഷനൽ സർ‌വീസ് നടത്തും.


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam