ഇടുക്കി: വണ്ടിപ്പെരിയാർ പോക്‌സോ കേസിൽ പ്രതി സംസ്ഥാനം വിട്ടതായി സൂചന. ഇയാൾ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് വിവരം.
ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് അർജുൻ സംസ്ഥാനം വിട്ടതെന്നാണ് റിപ്പോർട്ട്. തമിഴ്‌നാട്ടിലേക്ക് കടന്ന ശേഷം വിദേശത്തേക്ക് കടക്കാനാണ് പ്രതിയുടെ നീക്കമെന്നാണ് വിവരം.
ഹൈക്കോടതിയെ നേരിട്ട് വിവരം അറിയിക്കണമെന്ന് അഭിഭാഷകൻ ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടും അർജുൻ തയ്യാറായിട്ടില്ല. വിചാരണ കോടതിയാണ് പോക്‌സോ കേസിൽ അർജുനെ വെറുതെവിട്ടത്.
ഹൈക്കോടതിയാണ് അർജുനോട് ഹാജരാകാൻ നിർദേശിക്കുകയായിരുന്നു. കേസിൽ പ്രതി അർജുൻ പത്ത് ദിവസത്തിനകം കട്ടപ്പന പോക്സോ കോടതിയിൽ കീഴടങ്ങണമെന്നായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. നിരന്തരം ആവശ്യപ്പെട്ടിട്ടും അപ്പീലിൽ അർജുൻ മറുപടി സത്യവാങ്മൂലം നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ കടുത്ത നടപടി.
കീഴടങ്ങിയില്ലെങ്കിൽ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്ന് പോക്സോ കോടതിക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.
കുറ്റവിമുക്തനാക്കപ്പെട്ടയാളോട് കീഴടങ്ങാൻ നിർദേശിക്കുന്നത് അപൂർവ്വ നടപടിയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്