ഇടുക്കി: കുമളിയിൽ അഞ്ചു വയസുകാരൻ ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികളും കുറ്റക്കാരനെന്ന് കോടതി.
ഷഫീക്കിൻറെ പിതാവായ ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവർ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. 2013 ജൂലൈ 15നായിരുന്നു കേസിനാസ്പദമായ സംഭവം.
സംഭവം നടന്ന് 11 വർഷത്തിനുശേഷമാണ് നിർണായകമായ കോടതി വിധി വരുന്നത്. ഇടുക്കി ഒന്നാംക്ലാസ് അഡീഷണൽ മജിസ്ട്രേറ്റ് കോടതിയാണ് കേസിലെ പ്രതികളായ ഷെരീഫും അനീഷയും കുറ്റക്കാരാണെന്ന് വിധിച്ചത്.
പ്രതികൾക്കെതിരെ കൊലപാതക ശ്രമം, മരണഭയം ഉളവാക്കുന്ന രീതിയിൽ മുറിവേൽപ്പിക്കൽ, കുട്ടികൾക്കെതിരെയുള്ള അതിക്രമം എന്നിങ്ങനെ പത്തു വർഷം കഠിന തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഷെരീഫിന്റെ ആദ്യ ഭാര്യയിലെ കുട്ടിയാണ് ഷെഫീക്ക്.
2013 ജൂലൈ 15നാണ് ഷെഫീക്കിനെ പിതാവും രണ്ടാനമ്മയും ചേർന്നു തലയ്‌ക്കു മാരകമായി മുറിവേൽപ്പിച്ചത്. ശരീരത്തിന്റെ പല ഭാഗങ്ങളും പൊള്ളിച്ചു. തലയ്‌ക്കു ഗുരുതരമായി പരുക്കേറ്റ ഷെഫീക്കിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാക്കി. തലച്ചോറിനേറ്റ ക്ഷതം മൂലം കുഞ്ഞിന്റെ സംസാരശേഷി പൂർണമായും ഇല്ലാതാകുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്