തിരുവനന്തപുരം: ക്രൈസ്തവ സമുദായങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ ബി.ജെ.പി ഇത്തവണയും സ്‌നേഹയാത്ര നടത്തും. ക്രിസ്മസ് അവധിക്കാലത്ത് കേക്കും പ്രധാനമന്ത്രിയുടെ ആശംസയുമായി നേതാക്കളും പ്രവര്‍ത്തകരും ക്രൈസ്തവരുടെ വീടുകളിലെത്തും. 'സ്‌നേഹയാത്ര'യെന്ന പേരിലുള്ള ഭവനസന്ദര്‍ശനം കഴിഞ്ഞകൊല്ലവും നടത്തിയിരുന്നു.
ക്രിസ്മസ് അവധിക്കാലം മുതല്‍ പുതുവര്‍ഷം വരെയാണ് സ്‌നേഹയാത്ര. പുനസംഘടനയില്‍ ബി.ജെ.പിയുടെ ഭാരവാഹിപ്പട്ടികയിലേക്ക് ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നതും പരിഗണിക്കും. തൃശൂര്‍ ലോക്സഭാ സീറ്റില്‍ സുരേഷ്ഗോപിയുടെ വിജയത്തിന് പിന്നില്‍ ക്രിസ്ത്യന്‍ സഭകളുടെയും അകമഴിഞ്ഞ പിന്തുണ ഉണ്ടായിട്ടുണ്ടെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ തൃശൂരില്‍ സ്‌നേഹയാത്രയ്ക്ക് കൂടുതല്‍ ശ്രദ്ധ ഉണ്ടാകും.
അടുത്ത തിരഞ്ഞെടുപ്പുകളില്‍ തൃശൂര്‍ കോര്‍പ്പറേഷനും തൃശൂര്‍ നിയമസഭാ മണ്ഡലവുമൊക്കെ ലക്ഷ്യമിട്ട് ഇതിനകം തന്നെ ബി.ജെ.പി പ്രവര്‍ത്തനം ശക്തമാക്കിയിട്ടും ഉണ്ട്. സംസ്ഥാനത്താകെ മികച്ച വോട്ടുവിഹിതമുള്ള അറുപതോളം നിയമസഭാ മണ്ഡലങ്ങളില്‍ കണ്ണുംനട്ടാണ് തന്ത്രങ്ങളൊരുക്കുന്നത്. ജനറല്‍ സെക്രട്ടറിയായിരുന്ന ജോര്‍ജ് കുര്യനെ കേന്ദ്രമന്ത്രിയാക്കിയതിന്റെ ഗുണം വരും തിരഞ്ഞെടുപ്പുകളില്‍ ഉണ്ടാകുമെന്ന് നേതൃത്വം വിലയിരുത്തുന്നു. എല്ലാവിഭാഗങ്ങളുമായും നല്ലബന്ധം പുലര്‍ത്തുന്ന നേതാവാണ് ജോര്‍ജ് കുര്യന്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്