ഡോക്ടര്‍മാരുടെ ചിത്രവും യോഗ്യതയുംവെച്ച് പരസ്യം വേണ്ടാ; ആശുപത്രി പരസ്യങ്ങളില്‍ നിര്‍ദേശം കടുപ്പിച്ച് മെഡിക്കല്‍ കൗണ്‍സില്‍

DECEMBER 19, 2024, 7:51 PM

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ ചിത്രവും യോഗ്യതയുംവെച്ച് സ്വകാര്യ ആശുപത്രികള്‍ പരസ്യം നല്‍കുന്നതിനെതിരെ കര്‍ശന നിര്‍ദേശവുമായി വീണ്ടും സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍. അഖിലേന്ത്യാ മെഡിക്കല്‍ കമ്മിഷന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ഇക്കാര്യം വീണ്ടും ഡോക്ടര്‍മാരെയും ആശുപത്രി മാനേജ്മെന്റുകളെയും അറിയിക്കാനാണ് തീരുമാനം.

2002 ലെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ചട്ടം ലംഘിച്ചാല്‍ രജിസ്ട്രേഷന്‍ റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ ഡോക്ടര്‍മാര്‍ക്കെതിരേ സംസ്ഥാന കൗണ്‍സിലിന് സ്വീകരിക്കാനാവും. എം.ബി.ബി.എസ് മുതലുള്ള അംഗീകൃത യോഗ്യതകളെല്ലാം ഡോക്ടര്‍മാര്‍ മെഡിക്കല്‍ കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നും അല്ലാത്തവര്‍ക്ക് മോഡേണ്‍ മെഡിസിനില്‍ പ്രാക്ടീസ് ചെയ്യാനാവില്ലെന്നും കൗണ്‍സില്‍ വ്യക്തമാക്കി.

രജിസ്ട്രേഷന്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള യോഗ്യതകള്‍, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്ത് പ്രദര്‍ശിപ്പിക്കണം. കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതും അംഗീകാരമില്ലാത്തതുമായ യോഗ്യതകള്‍ പ്രദര്‍ശിപ്പിച്ച് പ്രാക്ടീസ് ചെയ്യുന്നതും കുറ്റകരമാണ്. കൗണ്‍സില്‍ രജിസ്ട്രേഷന്‍ നമ്പറും യോഗ്യതയും മരുന്നു കുറിപ്പടിയിലും സീലിലും രേഖപ്പെടുത്തണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

മെഡിക്കല്‍ കോളജുകളും ആശുപത്രികളും ക്ലിനിക്കുകളും അതാത് ഇടങ്ങളില്‍ സേവനം അനുഷ്ടിക്കുന്ന ഡോക്ടര്‍മാരുടെ ഒറിജിനല്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് യോഗ്യത ഉറപ്പുവരുത്തണമെന്നും കൗണ്‍സില്‍ നിര്‍ദേശിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam