ഒരിടവേളക്ക് ശേഷം മെറ്റയുടെ ഓഹരികൾ വിറ്റ് മാർക്ക് സക്കർ ബർഗ്. 2023 ലെ അവസാന രണ്ട് മാസങ്ങളിലായി അര മില്യൺ ഡോളറിന്റെ മെറ്റ ഓഹരികളാണ് സക്കർബർഗ് വിറ്റത്.
ഇതോടെ കമ്പനിയുടെ ഓഹരിവില കഴിഞ്ഞ ഏഴുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി.ഏറ്റവും പുതിയ റെഗുലേറ്ററി ഫയലിംഗ് അനുസരിച്ച്, നവംബർ 1 നും ഡിസംബർ 31 നും ഇടയിലുള്ള എല്ലാ ട്രേഡിംഗ് ദിനങ്ങളിലും സുക്കർബർഗ് മെറ്റയുടെ ഓഹരികൾ വിറ്റു.
1.28 ദശലക്ഷം ഓഹരികളാണ് ഏകദേശം 428 മില്യൺ ഡോളറിന് സക്കർബർഗ് വിറ്റത്. മെറ്റയുടെ 13 ശതമാനം ഓഹരികളാണ് സക്കർബർഗിനുള്ളത്.
125 ബില്യൺ ഡോളറാണ് മാർക്ക് സക്കർബർഗിന്റെ ആസ്തി. ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളിൽ ഏഴാമത്തെ വ്യക്തിയാണ് മാർക്ക് സക്കർബർഗ്.
തന്റെ ഓഹരികളിൽ 99 ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകുമെന്നാണ് സക്കർബർഗ് പറഞ്ഞതെന്ന് മെറ്റ കമ്പനി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്