പ്രമുഖ വാര്‍ത്ത ഏജൻസിയായ ഐ.എ.എൻ.എസിന്റെ പ്രധാന ഓഹരികൾ മുഴുവൻ അദാനിക്ക് സ്വന്തം. വോട്ടവകാശത്തോടെയുള്ള 76 ശതമാനം ഓഹരികളും വോട്ടവകാശമില്ലാത്ത 99.26 ശതമാനം ഓഹരികളും ഗൗതം അദാനി ഗ്രൂപ്പിന് കീഴിലുള്ള എ.എം.ജി മീഡിയ നെറ്റ്‍വര്‍ക്സ് ലിമിറ്റഡ് സ്വന്തമാക്കി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അഞ്ച് കോടി രൂപയുടേതാണ് ഇടപാട് എന്നാണ് പുറത്തു വരുന്ന വിവരം. കഴിഞ്ഞമാസം 50.50 ശതമാനം ഓഹരികള്‍ കമ്പനി വാങ്ങിയിരുന്നു. പുതുതായി വോട്ടവകാശത്തോടെയുള്ള 25.50 ശതമാനം ഓഹരികളും വോട്ടവകാശമില്ലാത്ത 48.76 ശതമാനം ഓഹരികളും വാങ്ങിയതായി അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ സമര്‍പ്പിച്ച ഫയലിങ്ങില്‍ വ്യക്തമാക്കി.
ജനുവരി 16ന് ചേര്‍ന്ന ഐ.എ.എൻ.എസ് ബോര്‍ഡ് യോഗമാണ് ഓഹരി കൈമാറ്റത്തിന് അംഗീകാരം നല്‍കിയത് എന്നാണ് പുറത്തു വരുന്ന വിവരം. അതേസമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഐ.എ.എൻ.എസിന് 11 കോടി രൂപയുടെ ഓഹരി മൂലധനവും 11.86 കോടി രൂപയുടെ വരുമാനവുമാണുണ്ടായിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്