രാജ്യത്തെ നൂറോളം സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ കഴിഞ്ഞ വർഷം മാത്രം പിരിച്ചു വിട്ടത് 24000 ഓളം ജീവനക്കാരെ; ഞെട്ടിക്കുന്ന കണക്ക് ഇങ്ങനെ 

JANUARY 22, 2024, 8:25 AM

രാജ്യത്തെ നൂറോളം സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ ഇരുപത്തിനാലായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. മാര്‍ക്കറ്റ് റിസര്‍ച്ച്‌ സ്ഥാപനമായ ദ് ക്രെഡിബിളാണ് ഇതുസംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. 

ഏറ്റവുമധികം ജീവനക്കാരെ പിരിച്ചുവിട്ട സ്റ്റാര്‍ട്ടപ്പ് സ്ഥാപനങ്ങളില്‍ മലയാളിയായ ബൈജു രവീന്ദ്രന്റെ ബൈജൂസ് ആപ്പ്, ഷെയര്‍ചാറ്റ്, സ്വിഗ്ഗി, അണ്‍അക്കാദമി എന്നിവയാണ് ഉള്‍പ്പെടുന്നത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നൂറോളം സ്റ്റാര്‍ട്ടപ്പുകളിലായി 24,000-ത്തിലധികം ജീവനക്കാരെയാണ് കഴിഞ്ഞവര്‍ഷം പിരിച്ചുവിട്ടത് എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

മതിയായ ഫണ്ടിങ്ങ് ഇല്ലാത്തതും നിക്ഷേപകരുടെ സമ്മര്‍ദ്ദവും കൊണ്ട് ബുദ്ധിമുട്ടിലായ സ്റ്റാര്‍ട്ടപ്പുകള്‍ ചെലവ് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ആണ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുക എന്ന തീരുമാനത്തില്‍ എത്തിയത് എന്നാണ് റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത്. 

vachakam
vachakam
vachakam

ബൈജൂസ് 8000 ജീവനക്കാരേയും ഷെയര്‍ചാറ്റ് 500 പേരെയും അണ്‍ അക്കാദമി, സ്വിഗി തുടങ്ങിയ സ്ഥാപനങ്ങള്‍ 380 പേരെയും പിരിച്ചുവിട്ടു എന്നാണ് പുറത്തു വരുന്ന കണക്കുകൾ. അതുപോലെ തന്ന പത്തിലധികം സ്റ്റാര്‍ട്ടപ്പുകളാണ് 2023ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. കമ്പനികള്‍ കൂടുതലായി ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിനെ ആശ്രയിക്കാന്‍ തുടങ്ങിയതാണ് ജീവനക്കാരെ വെട്ടിച്ചുരുക്കാനുള്ള മറ്റൊരു കാരണം എന്നും റിപ്പോർട്ടിൽ പറയുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam