ദാവോസ്: ഇന്ത്യയുടെ വളര്‍ച്ച മികച്ചതാണെങ്കിലും ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥ എന്ന സ്ഥാനം നിലനിര്‍ത്താന്‍ സ്ഥിരമായ പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്ന് അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്) ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ഗീതാ ഗോപിനാഥ്.
'ഇന്ത്യയുടെ വളര്‍ച്ച മികച്ചതാണ്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നാണിത്. എന്നാല്‍ അതിന് സ്ഥിരമായ പരിഷ്‌കാരങ്ങള്‍ തുടരേണ്ടതുണ്ടെന്നും ഞാന്‍ കൂട്ടിച്ചേര്‍ക്കുന്നു,' ദാവോസില്‍ വേള്‍ഡ് ഇക്കണോമിക് ഫോറം സമ്മേളനത്തിനെത്തിയ ഗീതാ ഗോപിനാഥ് പറഞ്ഞു.
2024 ലും ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയായി ഇന്ത്യ തുടരുമെന്ന് ഗീത ഗോപിനാഥ് അഭിപ്രായപ്പെട്ടു.
'പുരോഗതിയുടെ രണ്ട് വലിയ മേഖലകള്‍ റോഡുകള്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ തുടങ്ങി ഭൗതിക അടിസ്ഥാന സൗകര്യങ്ങളും ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറും ആണ്. ഇവ രണ്ടും ശ്രദ്ധേയമായ പുരോഗതിയുടെ മേഖലകളാണെന്ന് ഞാന്‍ കരുതുന്നു, അത് സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രയോജനകരമാണ്,' ഗീത പറഞ്ഞു.
ദേശീയ തലത്തില്‍ മാത്രമല്ല, സംസ്ഥാന സര്‍ക്കാര്‍ തലത്തിലും പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്നും ഗീത കൂട്ടിച്ചേര്‍ത്തു. ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ ഉള്‍പ്പെടെയുള്ള പൊതു ഇന്‍ഫ്രാസ്ട്രക്ചറില്‍ നടത്തിയ നിക്ഷേപം തുടരണണെന്നും ഇത് കൂടുതല്‍ അവസരങ്ങള്‍ കൊണ്ടുവരുമെന്നും ഗീത ഗോപിനാഥ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്