രാജ്യത്തുടനീളമുള്ള 3 ദശലക്ഷം ശമ്പളമുള്ള നികുതിദായകര്‍ക്ക് ടെക്സ്റ്റ് സന്ദേശങ്ങളിലൂടെയും ഇമെയിലുകളിലൂടെയും അലേര്‍ട്ടുകള്‍ അയച്ച് ആദായനികുതി വകുപ്പ്. പുതുക്കിയ നികുതി റിട്ടേണുകളില്‍ അവര്‍ ക്ലെയിം ചെയ്ത റീഫണ്ടുകള്‍ തമ്മിലുള്ള വ്യക്തമായ പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയാണ് അലേര്‍ട്ടുകള്‍ അയച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
''2023 ഡിസംബര്‍ 31 പുതുക്കിയ റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്ന അവസാന ദിവസമായതിനാല്‍ 2023-24 അസസ്മെന്റ് വര്‍ഷങ്ങളില്‍ സമര്‍പ്പിച്ച റിട്ടേണുകളിലെ പൊരുത്തക്കേടുകള്‍ക്ക് വിശദീകരണം തേടി നികുതിദായകര്‍ക്ക് ഞങ്ങള്‍ അലേര്‍ട്ടുകള്‍ അയച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
റിപ്പോര്‍ട്ട് ചെയ്ത വരുമാനത്തിലെ അപാകതകള്‍, കിഴിവുകള്‍, ബാങ്ക് വിശദാംശങ്ങള്‍, വ്യക്തിഗത വിവരങ്ങള്‍, നിശ്ചിത വരുമാനം ഒഴിവാക്കല്‍, യഥാര്‍ത്ഥ റിട്ടേണും ഫോം 26AS/വാര്‍ഷിക വിവര പ്രസ്താവനയും തമ്മിലുള്ള വരുമാനത്തിന്റെ പൊരുത്തക്കേട് എന്നിവ തിരുത്താനും പുതുക്കിയ റിട്ടേണുകള്‍ ഫയല്‍ ചെയ്യാനും നികുതിദായകര്‍ക്ക് വകുപ്പ് അവസരം നല്‍കിയിരുന്നു.
'ഇത് എല്ലാ നികുതിദായകര്‍ക്കും അയച്ച അറിയിപ്പല്ലെന്നും ഐടിആറിലെ വെളിപ്പെടുത്തലുകളും റിപ്പോര്‍ട്ടിംഗ് എന്റിറ്റിയില്‍ നിന്ന് ലഭിച്ച വിവരങ്ങളും തമ്മില്‍ വ്യക്തമായ പൊരുത്തക്കേട് ഉള്ള സന്ദര്‍ഭങ്ങളില്‍ മാത്രം അയച്ച ഒരു ഉപദേശമാണെന്നും വകുപ്പ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്