സ്വര്‍ണാഭരണങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള അനുബന്ധ ഘടകങ്ങള്‍ക്ക് ഇറക്കുമതി നികുതി കൂട്ടി. മൂക്കുത്തി, കമ്മല്‍ തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന കൊളുത്ത്, സ്‌ക്രൂ, പിന്‍ തുടങ്ങിയവയുടെ ഇറക്കുമതി നികുതിയാണ് വർധിപ്പിച്ചത്.
പുതുക്കിയ നിരക്ക് ജനുവരി 22 മുതൽ പ്രാബല്യത്തില്‍ വന്നു. പുതിയ നിരക്കില്‍ 10 ശതമാനം അടിസ്ഥാന ഇറക്കുമതി തീരുവയും (BCD) 5 ശതമാനം കാര്‍ഷിക, അടിസ്ഥാന സൗകര്യ വികസന സെസുമാണ് (AIDC).
നിലവിൽ 12.5 ശതമാനമാണ് സ്വർണത്തിന്റെ ഇറക്കുമതി തീരുവ. ഇതോടൊപ്പം 2.5 ശതമാനം കാർഷിക, അടിസ്ഥാന സൗകര്യ വികസന സെസും ഉണ്ട്. അതായത് മൊത്തം ഇറക്കുമതി നികുതി 15 ശതമാനമാണ്.
ഇതിനിടയിൽ, ചില വ്യാപാരികൾ അസംസ്‌കൃത വസ്തുക്കളായി കൊളുത്തുകൾ, പിന്നുകൾ, സ്ക്രൂകൾ തുടങ്ങിയ നിർമാണ സാമഗ്രികൾ ഇറക്കുമതി ചെയ്യാറുണ്ടായിരുന്നു. ഇങ്ങനെ ഇറക്കുമതി ചെയ്യുമ്ബോള്‍ നികുതി 5 ശതമാനത്തിലും താഴെയാണ്.
ഇത് ശ്രദ്ധയില്‍പ്പെട്ട പശ്ചാത്തലത്തിലാണ് ഇവയുടെ നികുതിയും 15 ശതമാനത്തിലേക്ക് കേന്ദ്രം കൂട്ടിയതെന്നാണ് വിലയിരുത്തല്‍. അതേസമയം, ഇറക്കുമതി തീരുവ വർധിപ്പിച്ചത് ഉപയോക്താക്കളെ ബാധിക്കില്ല. കാരണം നിലവിൽ ഉപഭോക്താവ് വാങ്ങുന്ന ആഭരണങ്ങൾക്ക് 15 ശതമാനം ഇറക്കുമതി തീരുവയാണ് ചുമത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്