തമിഴ്നാട്ടില്‍ 6,180 കോടിയുടെ  നിക്ഷേപം പ്രഖ്യാപിച്ച് ഹ്യുണ്ടായ്

JANUARY 8, 2024, 5:38 PM

ചെന്നൈ: തമിഴ്നാട്ടില്‍ ഹൈഡ്രജന്‍ വാലി ഇന്നൊവേഷന്‍ ഹബ്ബിനായി 180 കോടി രൂപ ഉള്‍പ്പെടെ 6180 കോടി രൂപ നിക്ഷേപിക്കാനുള്ള പദ്ധതി  പ്രഖ്യാപിച്ച് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ. ഇലക്ട്രിക് വാഹന നിര്‍മ്മാണം, ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍, നൈപുണ്യ വികസനം എന്നിവയില്‍ അതിന്റെ ശ്രമങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി 10 വര്‍ഷ കാലയളവില്‍ (2023 മുതല്‍ 2032 വരെ) ഘട്ടം ഘട്ടമായി ആസൂത്രണം ചെയ്ത 20,000 കോടി രൂപയ്ക്ക് പുറമേയാണ് ഈ നിക്ഷേപം.

ജനുവരി 7,8 തീയതികളായി നടക്കുന്ന ഗ്ലോബല്‍ ഇന്‍വെന്‍സ്റ്റേഴ്സ് മീറ്റിനോട് അനുബന്ധിച്ചാണ് അന്താരാഷ്ട്ര കമ്പനികള്‍ തമിഴ്നാട്ടില്‍ നിക്ഷേപം പ്രഖ്യാപിച്ചിട്ടുള്ളത്.   ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് 2024-ല്‍ കമ്പനി പുതിയ നിക്ഷേപം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവച്ചു. 

'6,180 കോടി രൂപയുടെ ഈ നിക്ഷേപം സംസ്ഥാനത്തെ സാമൂഹിക-സാമ്പത്തിക വികസനം വര്‍ധിപ്പിക്കുന്നതിനും സംസ്ഥാനത്തെ സ്വാശ്രയമാക്കുന്നതിനുമുള്ള  പരിശ്രമം ശക്തിപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ നിരന്തരമായ പ്രതിബദ്ധതയുടെ തെളിവാണ്,' ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ എംഡിയും സിഇഒയുമായ ഉന്‍സൂ കിം പ്രസ്താവനയില്‍ പറഞ്ഞു.   

vachakam
vachakam
vachakam

സംസ്ഥാന സര്‍ക്കാരുമായുള്ള ഈ സഹകരണം കേവലം നിക്ഷേപത്തിനപ്പുറമാണ്. സുസ്ഥിരതയ്ക്കും ഹരിത ഭാവിക്കുമുള്ള കമ്പനിയുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന ഹൈഡ്രജന്‍ സാങ്കേതിക ആവാസവ്യവസ്ഥ വളര്‍ത്തിയെടുക്കുന്നതിനുള്ള ശ്രമമാണിത്, അദ്ദേഹം പറഞ്ഞു.  

ഒരു ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായി മാറുന്നതിനുള്ള നാഴികക്കല്ല് കൈവരിക്കുന്നതിന് ഈ കൂട്ടായ പരിശ്രമം തമിഴ്‌നാടിനെ നയിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും കിം പറഞ്ഞു.  

ധാരണാപത്രത്തിന്റെ ഭാഗമായി, ഐഐടി-മദ്രാസുമായി ചേര്‍ന്ന് 180 കോടി രൂപ മുതല്‍മുടക്കില്‍ ഹ്യുണ്ടായ് 'ഹൈഡ്രജന്‍ വാലി ഇന്നൊവേഷന്‍ ഹബ്' സ്ഥാപിക്കും. ഹൈഡ്രജന്‍ ആവാസവ്യവസ്ഥയുടെ പ്രാദേശികവല്‍ക്കരണത്തിനുള്ള ഒരു ചട്ടക്കൂട് വികസിപ്പിക്കുന്നതിനുള്ള ഒരു ഇന്‍കുബേഷന്‍ സെല്ലായി ഇത്  പ്രവര്‍ത്തിക്കും.  

vachakam
vachakam
vachakam

ഈ സംരംഭം മേഖലയില്‍ തൊഴില്‍ സൃഷ്ടിക്കുകയും നൈപുണ്യ വികസനത്തെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി വാഹന നിര്‍മ്മാതാക്കള്‍ പറഞ്ഞു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam