സ്വര്‍ണത്തിന്റെ വില ഓരോ വര്‍ഷവും വര്‍ദ്ധിക്കുകയാണ്. അതുകൊണ്ടു തന്നെ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത് കൂടുതല്‍ ലാഭകരമായാണ് കണക്കാക്കുന്നത്. എന്നാല്‍ സ്വന്തം മണ്ണിനടിയില്‍ സ്വര്‍ണമുണ്ടെങ്കിലോ? ഇത് എങ്ങനെ കണ്ടെത്താം എന്ന് നോക്കാം.
ഭൂമിയിലുള്ള ഏത് ലോഹവും രണ്ട് തരത്തില്‍ കണ്ടെത്താനാകും. ഇതില്‍ ആദ്യത്തെ രീതി ജിപിആര്‍. അതായത് ഗ്രൗണ്ട് പെനെട്രേറ്റിംഗ് റഡാര്‍ ടെക്‌നോളജിയും രണ്ടാമത്തെ രീതി വിഎല്‍എഫ് അതായത് വെരി ലോ ഫ്രീക്വന്‍സി ടെക്‌നോളജിയുമാണ്. ഇതിന്റെ സഹായത്തോടെ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയും ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയും ഭൂമിയിലുള്ള സ്വര്‍ണമോ ഏതെങ്കിലും ലോഹമോ കണ്ടെത്തുന്നു.
ജിപിആര്‍ എന്നത് മണ്ണിന്റെ ഓരോ പാളിയും പരിശോധിക്കുന്നു. ഈ പരിശോധനയുടെ അടിസ്ഥാനത്തില്‍ മണ്ണിനടിയില്‍ ഏതൊക്കെ ലോഹങ്ങള്‍ ഉണ്ടെന്ന് തീരുമാനിക്കുന്ന ഒരു രീതിയാണിത്. അതേസമയം വിഎല്‍എഫ് അതായത് വെരി ലോ ഫ്രീക്വന്‍സി എന്നത് ഭൂമിക്കുള്ളില്‍ സ്വര്‍ണമോ വെള്ളിയോ ചെമ്പോ ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്തുന്ന ഒരു സാങ്കേതികതയാണ്. വിഎല്‍എഫ് പ്രയോഗിക്കുമ്പോള്‍, അത് ഭൂമിയുടെ ആ ഭാഗത്തിന് ചുറ്റും ഒരു വൈദ്യുതകാന്തിക മണ്ഡലം സൃഷ്ടിക്കുന്നു. അപ്പോള്‍ യന്ത്രത്തില്‍ നിന്ന് പുറപ്പെടുന്ന തരംഗങ്ങള്‍ ലോഹവുമായി കൂട്ടിയിടിച്ച് ഒരു പ്രത്യേകതരം ശബ്ദം പുറപ്പെടുവിക്കുന്നു.
ആ ശബ്ദത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഭൂമിക്ക് താഴെയുള്ള ലോഹം ഏതാണെന്ന് അറിയാന്‍ സാധിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്