ഫിൻടെക് കമ്പനിയായ പേടിഎമ്മിന്റെ ബാങ്കിംഗ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തടഞ്ഞിരുന്നു. ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ്.
പേടിഎമ്മിനെതിരായി ഉണ്ടായ നടപടിയിൽ ഇനി “അവലോകനത്തിന് ഇടമൊന്നുമില്ല” എന്നാണ് അദ്ദേഹം പ്രതികരിച്ചത്. പേടിഎം പേയ്‌മെന്റ് ബാങ്കിനെതിരെ സ്വീകരിച്ച നടപടി പുനഃപരിശോധിക്കാൻ ഒരു സാധ്യതയും ഇല്ലെന്നും അദ്ദേഹം തിങ്കളാഴ്ച ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ വ്യക്തമാക്കി.
അതേസമയം സമഗ്രമായ വിലയിരുത്തലിനുശേഷം മാത്രമേ നിയന്ത്രിത സ്ഥാപനങ്ങൾക്കെതിരെ ആർബിഐ നടപടി സ്വീകരിക്കുകയുള്ളൂവെന്നും ദാസ് വ്യക്തമാക്കി. പേടിഎം വിഷയത്തിൽ സെൻട്രൽ ബാങ്ക് ഈ ആഴ്ച ഒരു കൂട്ടം പതിവുചോദ്യങ്ങൾ പുറപ്പെടുവിക്കുമെന്നും അദ്ദേഹം ആവർത്തിച്ചു.
പേടിഎം നിരന്തരമായ നിയമ ലംഘനം നടത്തിയതിനാലാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നും സെൻട്രൽ ബാങ്ക് വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്