പ്രമുഖ ടെക് ഭീകരൻ ഗൂഗിള്‍ വീണ്ടും ജീവനക്കാരെ പിരിച്ചുവിടുന്നതായി റിപ്പോർട്ട്. ഡിജിറ്റല്‍ അസിസ്റ്റന്റ്, ഹാര്‍ഡ് വെയര്‍, എന്‍ജിനീയറിങ് വിഭാഗങ്ങളില്‍ നിന്നായി നൂറിലധികം ജീവനക്കാരെ പിരിച്ചുവിടാനാണ് ഗൂഗിള്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് കമ്പനി അറിയിച്ചത്. വിഭവങ്ങളുടെ ഫലപ്രദമായ ഉപയോഗം സാധ്യമാക്കാനാണ് മാറ്റം കൊണ്ടുവരുന്നത് എന്നാണ് കമ്പനിയുടെ വിശദീകരണം. വോയ്‌സ് അടിസ്ഥാനമാക്കിയുള്ള ഗൂഗിള്‍ അസിസ്റ്റന്റ്, ഓഗ്മെന്റഡ് റിയാലിറ്റി ഹാര്‍ഡ് വെയര്‍ എന്നി വിഭാഗങ്ങളിലാണ് പ്രധാനമായി പിരിച്ചുവിടല്‍ നടക്കാന്‍ പോകുന്നത്. സെന്‍ട്രല്‍ എന്‍ജിനീയറിങ് വിഭാഗത്തിലും ജീവനക്കാരെ ഒഴിവാക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം.
ഗൂഗിളില്‍ ഒഴിവു വരുന്ന മറ്റിടങ്ങളിലേക്ക് അപേക്ഷിക്കുന്നതിന് ജീവനക്കാര്‍ക്ക് അവസരമുണ്ടെന്നും കമ്പനി അറിയിച്ചു. അതിനിടെ ജീവനക്കാരെ പിരിച്ചുവിടുന്ന നടപടിക്കെതിരെ പ്രതിഷേധവുമായി ആല്‍ഫാബെറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ രംഗത്തുവന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്