ഈ വർഷം കൂടുതല്‍ പേരെ പിരിച്ചുവിട്ടേക്കുമെന്ന് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി ഗൂഗിള്‍ സിഇഒ സുന്ദർ പിച്ചൈ രംഗത്ത്. ആല്‍ഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ വിവിധ ജോലികള്‍ വെട്ടിക്കുറക്കുമെന്ന് അദ്ദേഹം പറഞ്ഞതായി ജീവനക്കാർക്കുള്ള ഇന്റേണല്‍ മെമ്മോ ഉദ്ധരിച്ച് ദി വെർജ് റിപ്പോർട്ട് ചെയ്തു.
അതേസമയം പരസ്യ, മാർക്കറ്റിങ് ടീമിലെ നൂറ് കണക്കിന് ജീവനക്കാരെ കമ്പനി പിരിച്ചുവിടാൻ പോകുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് വന്നിരുന്നു. അതിന് പിന്നാലെയാണ് ഗൂഗിള്‍ സി.ഇ.ഒയുടെ മുന്നറിയിപ്പ് ഉണ്ടായത്.
ഗൂഗിള്‍ പിക്‌സല്‍, നെസ്റ്റ്, ഫിറ്റ്‌ബിറ്റ് എന്നിവയുടെ ഉത്തരവാദിത്തമുള്ള ഹാര്‍ഡ് വെയര്‍ ടീമുകള്‍, സെന്‍ട്രല്‍ എഞ്ചിനീയറിങ് ടീമുകള്‍, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവയുള്‍പ്പെടെ നിരവധി വിഭാഗങ്ങളിലെ ജീവനക്കാരെ ഗൂഗിള്‍ അടുത്തിടെ പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ കമ്പ നിയിലെ 12,000 ജീവനക്കാർക്ക് ആണ് തൊഴില്‍ നഷ്ടമായത്.
വിവിധ തരത്തിലുള്ള മാനേജ്മെന്റ് തലങ്ങള്‍ ഒഴിവാക്കി പ്രവർത്തനങ്ങളെ കാര്യക്ഷമമാക്കുക, കാര്യക്ഷമത പ്രോത്സാഹിപ്പിക്കുക, പ്രത്യേക മേഖലകളില്‍ വേഗത വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ വർഷത്തെ പിരിച്ചുവിടലുകളെന്നാണ് സുന്ദർ പിച്ചൈ മെമ്മോയില്‍ സൂചിപ്പിക്കുന്നത്.
എന്നാൽ കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണത്തെ ജോലി വെട്ടിക്കുറക്കലുകള്‍ എല്ലാ ടീമുകളെയും ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം എല്ലാ ജീവനക്കാർക്കും പുതിയ മെമ്മോ ഇമെയില്‍ ആയി ലഭിച്ചതായി ഒരു ഗൂഗിള്‍ പ്രതിനിധി റോയിട്ടേഴ്സിനോട് സ്ഥിരീകരിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്