കഴിഞ്ഞ രണ്ട് ദിവസത്തെ ഇടിവിന് പിന്നാലെ തിരിച്ചുകയറി സ്വർണവില. ജനുവരി 15ന് ഒരു പവൻ സ്വർണത്തിന്റെ വില 46520 രൂപയായിരുന്നു. ജനുവരി 16ന് 80 രൂപ കുറഞ്ഞ് ഇത് 46440 രൂപയായി.
ജനുവരി 17 ന് 280 രൂപ കുറഞ്ഞ് 46160 രൂപയിലാണ് ഇന്നലെ വ്യാപാരം നടന്നത്. ഇത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കുമായിരുന്നു.
എന്നാൽ ആശ്വസിക്കാൻ വരട്ടെ, പൂർവാധികം ശക്തിയോടെ തിരിച്ചു കയറിയിരിക്കുകയാണ് വില.ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്.
ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5740 രൂപയില്‍ നിന്ന് 5770 രൂപയിലേക്ക് ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയും വര്‍ധിച്ചു.
ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 46160 രൂപ എന്ന നിലയിലേക്കും എത്തിയിരിക്കുകയാണ്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് പവന് 47000 രൂപയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്