കഴിഞ്ഞ ഏതാനും ആഴ്ചകളായി വെളുത്തുള്ളി വില സ്വർണം പോലെ കുതിച്ചുയരുകയാണ്. ഇപ്പോൾ വെളുത്തുള്ളി വില 500 രൂപയിലെത്തി എന്നാണ് പുറത്തു വരുന്ന വിവരം. രണ്ടാഴ്ചയ്ക്കുള്ളില്‍ 100 രൂപയിലധികമാണ് വെളുത്തുള്ളിക്ക് വർദ്ധിച്ചത്.
സംസ്ഥാനത്ത് പലയിടങ്ങളിലും ചില്ലറ വില്പനവില 500നടുത്തെത്തി എന്നാണ് പുറത്തു വരുന്ന വിവരം. കഴിഞ്ഞയാഴ്ച കിലോയ്ക്ക് 300 രൂപയായിരുന്നു. കിലോയ്ക്ക് 100 മുതല്‍ 125 രൂപ വരെ വിലയുണ്ടായിരുന്നതാണ് നാലിരട്ടിയോളം വർദ്ധിച്ചത്.
അതേസമയം സമീപകാലത്തൊന്നും വെളുത്തുള്ളിക്ക് വില ഇത്രയും ഉയർന്നിട്ടില്ല എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അപ്രതീക്ഷിതമായുണ്ടായ വിലക്കയറ്റം വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം കിലോയ്ക്ക് 30- 40 രൂപയായിരുന്നു വില. എന്നാൽ ശൈത്യകാലത്ത് വില കൂടുക പതിവാണെങ്കിലും ഇക്കുറി വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് വ്യാപാരികള്‍ പറയുന്നു.
വെളുത്തുള്ളി ലഭ്യത 70 ശതമാനം വരെ കുറഞ്ഞതാണ് വില കൂടാൻ കാരണം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. തമിഴ്നാട്, മദ്ധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് വെളുത്തുള്ളി കേരളത്തിലെത്തുന്നത്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം മൂലം വിളവ് കുറഞ്ഞതോടെ ഉത്പന്ന വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്ന് മൊത്തവ്യാപാരികള്‍ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്