ന്യൂട്ടെല്ലയുടെ സ്രഷ്ടാവ് ഫ്രാന്‍സിസ്‌കോ റിവെല്ല (97) അന്തരിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി 14 നായിരുന്നു അന്ത്യമെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ന്യൂട്ടെല്ലയുടെ 'പിതാവ്' എന്നാണ് ഫ്രാന്‍സിസ്‌കോ റിവെല്ല അറിയപ്പെട്ടിരുന്നത്.
ചോക്ലേറ്റുകളും മിഠായികളും നിര്‍മിക്കുന്ന ഇറ്റാലിയന്‍ ബഹുരാഷ്ട്ര കമ്പനിയായ ഫെറേറോയില്‍ ജോലി ചെയ്താണ് റിവെല്ലയുടെ തുടക്കം. 1952 ലാണ് റിവെല്ല ഫെറേറോയില്‍ എത്തുന്നത്.
ബ്രോമറ്റോളജിക്കല്‍ കെമിസ്ട്രിയില്‍ ബിരുദധാരിയായിരുന്ന റിവെല്ല, ഫെറോറോയില്‍ അസംസ്‌കൃത വസ്തുക്കള്‍ പഠിക്കുന്നതിനും ചേരുവകള്‍ മിശ്രിതമാക്കുന്നതിനും രുചിക്കുന്നതിനും ചുമതലുള്ള ടീമിനൊപ്പമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.
ഇവിടെ വെച്ചാണ് ന്യൂട്ടെല്ലയടക്കം ലോകം മുഴുവന്‍ ആരാധകരെ ഉണ്ടാക്കിയ പല ഉത്പന്നങ്ങളും റിവെല്ല സൃഷ്ടിച്ചത്. ഹേസല്‍ മരത്തിലുണ്ടാകുന്ന ഫലത്തില്‍ നിന്നാണ് റിവെല്ല രുചിയൂറിയ ന്യൂട്ടെല്ല നിര്‍മിക്കുന്നത്.
ഫെറോറയില്‍ നിന്ന് വിരമിച്ച ശേഷം റിവെല്ല പഴകൃഷിയിലും പരമ്പരാഗത ഇറ്റാലിയന്‍ കായിക വിനോദമായ പല്ലപുഗ്‌നോയിലുമായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്