ന്യൂഡെല്‍ഹി/വാഷിംഗ്ടണ്‍: ഈ വര്‍ഷം അവസാനം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ടെസ്ല, സ്പേസ് എക്സ് സിഇഒയും ട്രംപ് ഭരണകൂടത്തിലെ കാര്യക്ഷമതാ വകുപ്പ് തലവനുമായ ഇലോണ്‍ മസ്‌ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോണില്‍ സംസാരിച്ചതിന് പിറ്റേ ദിവസമാണ് മസ്‌ക് ഇന്ത്യന്‍ സന്ദര്‍ശനം പ്രഖ്യാപിച്ചത്.
ടെസ്ല ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന സമയത്താണ് മസ്‌കിന്റെ വരവ്. എക്സിലെ ഒരു പോസ്റ്റില്‍, പ്രധാനമന്ത്രി മോദിയുമായി സംസാരിക്കുന്നത് ഒരു ബഹുമതിയാണെന്ന് മസ്‌ക് പറഞ്ഞു.
ന്യൂഡെല്‍ഹിയും വാഷിംഗ്ടണും താരിഫുകള്‍ സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഒരു വ്യാപാര കരാറിലേക്ക് എത്തിച്ചേരാനും ശ്രമിക്കുന്നതിനാല്‍, ഇരു രാജ്യങ്ങള്‍ക്കും നിര്‍ണായകമായ ഒരു ഘട്ടത്തിലാണ് പ്രധാനമന്ത്രി ഇലോണ്‍ മസ്‌കുമായി സംസാരിച്ചത്.
എക്സിലെ ഒരു പോസ്റ്റില്‍, ടെക് കോടീശ്വരനുമായി സംസാരിച്ചതായും സാങ്കേതികവിദ്യയിലും നവീകരണത്തിലും സഹകരണത്തിനുള്ള വലിയ സാധ്യതകള്‍ ചര്‍ച്ച ചെയ്തതായും പ്രധാനമന്ത്രി മോദി വെളിപ്പെടുത്തി.
വരും മാസങ്ങളില്‍ വന്‍തോതില്‍ കാറുകള്‍ ഇറക്കുമതി ചെയ്തുകൊണ്ട് ടെസ്ല ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഈ വര്‍ഷം മൂന്നാം പാദത്തോടെ മുംബൈ, ഡെല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളില്‍ വില്‍പ്പന ആരംഭിക്കാനാണ് പദ്ധതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്