1.8 ബില്യൻ ഡോളറിന്‍റെ നഷ്ടം; 20,000 തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കാനൊരുങ്ങി സിറ്റി ഗ്രൂപ്പ്

JANUARY 16, 2024, 3:59 PM

20,000 തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ചു സിറ്റി ഗ്രൂപ്പ്. നാലാം പാദത്തില്‍ സിറ്റി ഗ്രൂപ്പ് 1.8 ബില്യൻ ഡോളറിന്‍റെ നഷ്ടം നേരിട്ടതിന് പിന്നാലെ ആണ് നിർണായക തീരുമാനം.

കമ്പനിയുടെ ചെലവ് കുറയ്ക്കാനാണ് നടപടിയെന്നാണ് സിഇഒ ജാനെ ഫ്രേസര്‍ വ്യക്തമാക്കിയത്. കഴിഞ്ഞവര്‍ഷം കമ്പനിയുടെ മൊത്തം ചെലവ് 56.4 ബില്യണ്‍ ഡോളറായിരുന്നു. ഇത് 53.5 ബില്യണ്‍ ഡോളറാക്കി കുറ‌യ്ക്കുകയാണ് ലക്ഷ്യം. 

അതേസമയം അഞ്ച് വര്‍ഷമായി മോശം പ്രകടനമാണ് സിറ്റി ഗ്രൂപ്പ് കാഴ്ചവയ്ക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam