മുംബൈ: ആഗോള സൂചനകളുടെയും സാമ്പത്തിക, ഓട്ടോ, ബാങ്കിംഗ് ഓഹരികളിലെ റാലിയുടെയും പിന്തുണയോടെ ചൊവ്വാഴ്ച ഇന്ത്യന്‍ ഓഹരി വിപണി സൂചികകള്‍ ശക്തമായ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. എസ് & പി ബിഎസ്ഇ സെന്‍സെക്‌സ് 1131.31 പോയിന്റ് ഉയര്‍ന്ന് 75,301.26 ലും എന്‍എസ്ഇ നിഫ്റ്റി50 325.55 പോയിന്റ് ഉയര്‍ന്ന് 22,834.30 ലും ക്ലോസ് ചെയ്തു.
സ്‌മോള്‍ ക്യാപ്, മിഡ് ക്യാപ് ഓഹരികളും ഒരിടവേളയ്ക്ക് ശേഷം വലിയ നേട്ടങ്ങള്‍ രേഖപ്പെടുത്തി.
നിഫ്റ്റി50 ല്‍ ഏറ്റവും ഉയര്‍ന്ന നേട്ടം ഉണ്ടാക്കിയ ഓഹരികള്‍ ഐസിഐസിഐ ബാങ്ക്, എം & എം, ശ്രീറാം ഫിനാന്‍സ്, എല്‍ & ടി, ടാറ്റ മോട്ടോഴ്സ് എന്നിവയാണ്. മറുവശത്ത്, ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത് ബജാജ് ഫിന്‍സെര്‍വ്, ഭാരതി എയര്‍ടെല്‍, ടെക് മഹീന്ദ്ര, റിലയന്‍സ്, ഐടിസി എന്നിവയാണ്.
'ഇന്ന് കാളകള്‍ക്കായിരുന്നു ആധിപത്യം. സൂചിക തുടക്കത്തില്‍ ഉയര്‍ന്ന് പിന്നീട് ക്രമേണ നേട്ടങ്ങള്‍ കൂട്ടി 325.55 പോയിന്റുകളുടെ നേട്ടത്തോടെ 22,834.30 ല്‍ ക്ലോസ് ചെയ്തു.' പ്രോഗ്രസീവ് ഷെയേഴ്‌സ് ഡയറക്ടര്‍ ആദിത്യ ഗഗ്ഗര്‍ പറഞ്ഞു.
'ശക്തമായ ബുള്ളിഷ് കാന്‍ഡില്‍ സ്റ്റിക്കിലൂടെ, സൂചിക വളരെ പ്രതീക്ഷയോടെ കാത്തിരുന്ന റേഞ്ച് ബ്രേക്ക്ഔട്ട് നേടി, ഇത് ബുള്‍സിലേക്കുള്ള മാറ്റത്തെ സൂചിപ്പിക്കുന്നു. പാറ്റേണ്‍ ബ്രേക്ക്ഔട്ട് അനുസരിച്ച്, നിഫ്റ്റിയിലെ ലക്ഷ്യം ഇപ്പോള്‍ 22,920 ആണ്, 50 ഡിഎംഎ ആ ലെവലിലേക്ക് അടുക്കുന്നു, ഇത് ശക്തമായ തടസ്സമായി പ്രവര്‍ത്തിക്കുന്നു. അതേസമയം, സപ്പോര്‍ട്ട് ലെവല്‍ ഉയര്‍ന്ന് 22,620 ആയി മാറി,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്