ബെംഗളൂരു: ജീവനക്കാര്‍ക്ക് കത്തെഴുതി ബൈജൂസ് സി.ഇ.ഒ ബൈജു രവീന്ദ്രൻ. ബൈജൂസിന്റെ സി.ഇ.ഒ. ഇപ്പോഴും താനാണെന്നും അതിലൊരു മാറ്റവുമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ജീവനക്കാർക്ക് കത്തെഴുതിയിരിക്കുന്നത്.
ബൈജു രവീന്ദ്രനേയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളേയും പുറത്താക്കാൻ കഴിഞ്ഞ ദിവസമാണ് ഓഹരിയുടമകള്‍ അസാധാരണ യോഗം ചേർന്ന് തീരുമാനമെടുത്തത്. യോഗതീരുമാനം നിയമവിരുദ്ധമാണെന്ന് ബൈജൂസ് പ്രസ്താവനയിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബൈജു രവീന്ദ്രന്റെ പുതിയ നീക്കം.
'നമ്മുടെ കമ്ബനിയുടെ സി.ഇ.ഒ. എന്ന നിലയിലാണ് ഞാൻ നിങ്ങള്‍ക്ക് ഈ കത്ത് എഴുതുന്നത്. മാധ്യമവാർത്തകളില്‍ നിങ്ങള്‍ വായിച്ചതിന് വിരുദ്ധമായി ഞാൻ ഇപ്പോഴും കമ്ബനിയുടെ സി.ഇ.ഒയായി തുടരുകയാണ്. ബൈജൂസിന്റെ മാനേജ്മെന്റിലോ ബോർഡിലോ ഒരുമാറ്റവുമില്ല -ബൈജു രവീന്ദ്രൻ ജീവനക്കാർക്കെഴുതിയ കത്തില്‍ പറഞ്ഞു. .
നടത്തിപ്പിലെ പിടിപ്പുകേടും പരാജയവും ആരോപിച്ചാണ് ബൈജൂസ് സി.ഇ.ഒ. സ്ഥാനത്തുനിന്ന് ബൈജു രവീന്ദ്രനേയും കുടുംബാംഗങ്ങളേയും പുറത്താക്കാൻ ഓഹരിയുടമകള്‍ തീരുമാനിച്ചത്.
യോഗത്തില്‍ 60 ശതമാനം ഓഹരിയുടമകള്‍ പങ്കെടുത്തതായും എല്ലാവരും പുറത്താക്കലിനെ അനുകൂലിച്ച് വോട്ടുചെയ്തതായും യോഗം വിളിച്ച നിക്ഷേപ കമ്ബനിയായ പ്രോസസ് അറിയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്