ഒടുവിൽ പുറത്തേക്ക്. പന്ത്രണ്ടുവർഷം കൊണ്ട് ഉണ്ടാക്കിയ വ്യവസായ സാമ്രാജ്യത്തില്‍ നിന്ന് ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ പുറത്തേക്ക് പോവുന്നതായി റിപ്പോർട്ട്. ഓഹരി ഉടമകളുടെ അസാധാരണ പൊതു യോഗത്തിൽ ആണ് ബൈജു രവിന്ദ്രനെയും മറ്റ് കുടുംബാംഗങ്ങളെയും മാനേജ്മെന്റ് പദവികളില്‍ നിന്ന് പുറത്താക്കാനുള്ള പ്രമേയത്തിന് അംഗീകാരം നല്‍കിയത്.
അറുപത് ശതമാനം ഉടമകളും പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തു എന്നാണ് പുറത്തു വരുന്ന വിവരം. എന്നാല്‍ മാർച്ച് പതിമൂന്നിന് കർണാടക ഹൈക്കോടതിയുടെ തീരുമാനം വരെ ബൈജുവിന് ചീഫ് എക്സിക്യുട്ടീവ് സ്ഥാനത്ത് തുടരാം.
അതേസമയം കമ്പനിയുടെ മിസ് മാനേജ്മെന്റും നിക്ഷേപവഞ്ചനയും കണക്കിലെടുത്ത് ബൈജു രാമചന്ദ്രനെയും കുടുംബത്തെയും ഭരണച്ചുമതലകളില്‍ നിന്ന് പുറത്താക്കി പുതിയ ബോർഡിന് രൂപം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാന നിക്ഷേപകർ കമ്ബനി ലാ ബോർഡിനെ സമീപിച്ചിട്ടുണ്ട്. ബൈജൂസിന്റെ അവകാശ ഓഹരി വില്പന അസാധുവാക്കണമെന്നും ഫോറൻസിക് ഓഡിറ്റ് വേണമെന്നും സ്യൂട്ട് ഹർജിയില്‍ ആവശ്യപ്പെടുന്നു.
അതേസമയം ഓഹരി ഉടമകളുടെ പൊതുയോഗത്തിലെ തീരുമാനങ്ങള്‍ സാധുതയില്ലെന്ന് കമ്പനി സി.ഇ.ഒയും സ്ഥാപകനുമായ ബൈജു രവീന്ദ്രൻ വ്യക്തമാക്കി. കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങളായ ബൈജു, ഭാര്യ ദിവ്യ ഗോകുല്‍നാഥ്, റിജു രവീന്ദ്രൻ എന്നിവർ പങ്കെടുക്കാത്തതിനാല്‍ യോഗ തീരുമാനങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും ഓഹരി ഉടമകള്‍ക്കയച്ച സന്ദേശത്തില്‍ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്