ഏഷ്യന്‍ വിപണി തിരിച്ചുകയറി; നിക്കി സൂചികയ്ക്ക് അഞ്ച് ശതമാനം നേട്ടം

APRIL 7, 2025, 10:58 PM

ടോക്കിയോ: ഇന്നലെ യുഎസ് പ്രതികാര താരിഫുകൾ മൂലം തകർന്ന ഏഷ്യൻ വിപണികൾ ഇന്ന് തിരിച്ചുവരവ് നടത്തി. ജപ്പാനിലെ നിക്കി 225 ഓഹരി സൂചിക 5 ശതമാനം ഉയർന്നു.

ആഗോള സമ്പദ്‌വ്യവസ്ഥയിൽ യുഎസ് താരിഫുകൾ സൃഷ്ടിച്ച അനിശ്ചിതത്വം കാരണം നിക്കി സൂചിക ഇന്നലെ ഏകദേശം 8 ശതമാനം ഇടിഞ്ഞിരുന്നു.

നിക്കി 225 ഓഹരി സൂചിക 32,819 പോയിന്റായി ഉയർന്നു. ടോക്കിയോയിലെ വിപണി തുറന്ന് അരമണിക്കൂറിനു ശേഷമാണ് ഈ മുന്നേറ്റം ഉണ്ടായത്.

vachakam
vachakam
vachakam

ദക്ഷിണ കൊറിയയുടെ കോസ്പിയും നേട്ടമുണ്ടാക്കി. രണ്ട് ശതമാനമാണ് മുന്നേറിയത്. ന്യൂസിലന്‍ഡിലെയും ഓസ്ട്രേലിയയിലെയും വിപണികളും നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam