റിസർവ് ബാങ്ക് വിനിമയത്തില്‍ നിന്ന് പിൻവലിച്ച 2000 രൂപ നോട്ടുകളില്‍ 8897 കോടിരൂപ ഇനിയും തിരിച്ചെത്തിയിട്ടില്ലെന്ന് കണക്കുകള്‍. റിസർവ് ബാങ്ക് തന്നെയാണ് ജനുവരി 31 വരെയുള്ള കണക്കുകള്‍ പുറത്തുവിട്ടത്.
അതേസമയം, പിൻവലിച്ചതിന് ശേഷം 97.50 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി ആർബിഐ അധികൃതർ അറിയിച്ചു. 500, 1000 രൂപ നോട്ടുകൾ നിരോധിച്ചതിന് പിന്നാലെയാണ് ആർബിഐ 2000 രൂപ നോട്ടുകൾ അവതരിപ്പിച്ചത്.
2023 മെയ് 19 ന് 2000 നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിച്ചു. 3.56 ലക്ഷം കോടി നോട്ടുകളാണ് അന്ന് വിപണിയിൽ ഉണ്ടായിരുന്നത്.
ഒക്‌ടോബർ എട്ട് വരെ ബാങ്കുകൾ മുഖേന നോട്ടുകൾ മാറ്റിയെടുക്കാൻ റിസർവ് ബാങ്ക് അവസരം നൽകിയിരുന്നു. ഇപ്പോൾ റിസർവ് ബാങ്കിൻ്റെ ഇഷ്യൂവിംഗ് ഓഫീസുകൾ വഴി മാത്രമേ നോട്ടുകൾ മാറാൻ കഴിയൂ.
2018-19 സാമ്പത്തിക വർഷത്തിൽ 2000 രൂപ നോട്ടിൻ്റെ അച്ചടി നിർത്തി. വിപണിയിൽ നിന്ന് പിൻവലിച്ചാലും 2000 രൂപയുടെ നിയമസാധുത നിലനിൽക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്