ഭരണാധികാരികളുടെ ബിസിനസ്സ് താല്‍പ്പര്യങ്ങള്‍ ക്രിപ്‌റ്റോ വിപണിയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ക്രിപ്‌റ്റോ ടോക്കണുകളിലൂടെയും മീം കോയിന്‍ വിപണനത്തിലൂടെയും കഴിഞ്ഞ വര്‍ഷം 1.2 ബില്യണ്‍ ഡോളറിന്റെ വരുമാനമുണ്ടാക്കിയതായി ഗവണ്‍മെന്റ് എത്തിക്‌സ് ഓഫിസ് സ്ഥിരീകരിച്ചിരിക്കുകയാണ്.
ട്രംപ് ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളായ വാച്ചുകള്‍ (4.7 മില്യണ്‍ ഡോളര്‍), ഷൂസ്, ബൈബിള്‍ എന്നിവയുടെ വില്‍പനയ്ക്ക് പുറമെയാണിത്.
തകര്‍ന്നടിഞ്ഞ് കോയിന്‍ മൂല്യങ്ങള്‍
2025 ജനുവരിയില്‍ പുറത്തിറങ്ങുമ്പോള്‍ 74 ഡോളറിലധികം മൂല്യമുണ്ടായിരുന്ന ട്രംപ് മീം കോയിന്റെ വില നിലവില്‍ വെറും 1.68 ഡോളറിലേക്ക് കൂപ്പുകുത്തി. സെപ്റ്റംബറില്‍ വിപണിയിലെത്തിയ വേള്‍ഡ് ലിബര്‍ട്ടി ഗവേണന്‍സ് ടോക്കണുകളുടെ മൂല്യത്തിലും 80 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. കമ്പനിയില്‍ യാതൊരു ഉടമസ്ഥാവകാശവും നല്‍കാത്ത ഇത്തരം ടോക്കണുകളുടെ അപകട സാധ്യതകളെക്കുറിച്ച് റെഗുലേറ്റര്‍മാര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും നിക്ഷേപകര്‍ ഇത് അവഗണിക്കുകയായിരുന്നു.
റിയല്‍ എസ്റ്റേറ്റിലെ കുതിപ്പ്
ക്രിപ്‌റ്റോയ്ക്ക് പുറമെ ട്രംപിന്റെ പരമ്പരാഗത റിയല്‍ എസ്റ്റേറ്റ് ബിസിനസിലും വന്‍ വരുമാന വര്‍ധനയുണ്ടായി. ഫ്‌ലോറിഡയിലെ മാര്‍ എ ലാഗോ എസ്റ്റേറ്റില്‍ നിന്ന് മാത്രം കഴിഞ്ഞ വര്‍ഷം 77 ദശലക്ഷം ഡോളറാണ് ട്രംപ് നേടിയത് (50% വര്‍ധനവ്). റൊമാനിയ, ഖത്തര്‍, യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ള കോടിക്കണക്കിന് രൂപയുടെ വരുമാനവും ട്രംപിന്റെ ആസ്തി 6 ബില്യണ്‍ ഡോളറിലേക്ക് എത്തിക്കാന്‍ സഹായിച്ചു. തന്റെ ബിസിനസുകള്‍ മക്കള്‍ കൈകാര്യം ചെയ്യുന്ന ട്രസ്റ്റിന് കൈമാറിയതിനാല്‍ തനിക്ക് ഇതില്‍ പങ്കില്ലെന്നാണ് ട്രംപിന്റെ വാദം. എന്നാല്‍ പ്രസിഡന്റിന്റെ നയപരമായ തീരുമാനങ്ങള്‍ ഈ ബിസിനസുകള്‍ക്കെല്ലാം വന്‍ ലാഭമുണ്ടാക്കിക്കൊടുത്തു എന്ന് തന്നെയാണ് എത്തിക്‌സ് ഓഫിസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
അധികാര കസേരയും നയതന്ത്ര ബിസിനസ്സും
ബൈഡന്‍ ഭരണകൂടം ക്രിപ്‌റ്റോ വിപണിക്ക് ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന നിയന്ത്രണങ്ങള്‍ ട്രംപ് അധികാരമേറ്റ ഉടന്‍ തന്നെ റദ്ദാക്കിയിരുന്നു. ഈ സര്‍ക്കാര്‍ ഇടപെടലുകളാണ് ട്രംപിന്റെ സ്വന്തം ക്രിപ്‌റ്റോ സംരംഭങ്ങള്‍ക്ക് വന്‍ കുതിപ്പുണ്ടാക്കിയത്. തന്റെ മുഖം പതിപ്പിച്ച മീം കോയിനുകള്‍ വിറ്റഴിച്ച് 600 ദശലക്ഷം ഡോളറും, വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍ വഴി 500 ദശലക്ഷം ഡോളറും ട്രംപ് സ്വന്തമാക്കി. എന്നാല്‍ ട്രംപ് ലാഭം കൊയ്തതിന് പിന്നാലെ വിപണിയില്‍ ഈ കോയിനുകളുടെ മൂല്യം 80 ശതമാനം വരെ ഇടിഞ്ഞു. സാധാരണ നിക്ഷേപകര്‍ക്ക് കോടികളുടെ നഷ്ടം നേരിട്ടപ്പോഴാണ് പ്രസിഡന്റ് പണക്കാരനായത്.
വിദേശ രാജ്യങ്ങളിലെ റിസോര്‍ട്ട് നയതന്ത്രം
അമേരിക്കയുമായി താരിഫ് ഇളവുകള്‍ക്കും സൈനിക സഹായത്തിനുമായി ചര്‍ച്ച നടത്തുന്ന വിദേശ രാജ്യങ്ങളിലാണ് ട്രംപിന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസുകള്‍ തഴച്ച് വളരുന്നത്. യുഎഇ, സൗദി അറേബ്യ എന്നി രാജ്യങ്ങലില്‍ നിന്നും യഥാക്രമം 10.4, 9 ദശലക്ഷം ഡോളര്‍ ട്രംപിന്റെ കമ്പനി നേടി. ഇതിന് പിന്നാലെ സൗദിക്ക് യുഎസ് യുദ്ധവിമാനങ്ങള്‍ കൈമാറി. വിയറ്റ്‌നാമിലെ പുതിയ റിസോര്‍ട്ടില്‍ നിന്ന് 5 ദശലക്ഷം ഡോളര്‍ നേടിയതിന് പിന്നാലെ വിയറ്റ്‌നാമിന് താരിഫ് ഇളവുകള്‍ ലഭിച്ചു. ഖത്തറിന് നൂതന സാങ്കേതിക വിദ്യകളും കൈമാറി.
ജസ്റ്റിന്‍ സണ്‍ വിവാദം
ചൈനീസ് ശതകോടീശ്വരനായ ജസ്റ്റിന്‍ സണ്‍ ട്രംപിന്റെ ക്രിപ്‌റ്റോയില്‍ വന്‍ നിക്ഷേപം നടത്തിയിരുന്നു. നിക്ഷേപകരെ കബളിപ്പിച്ചതിന് ജസ്റ്റിന്‍ സണ്ണിനെതിരെയുണ്ടായിരുന്ന ഫെഡറല്‍ കേസ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മരവിപ്പിക്കുകയും 10 ദശലക്ഷം ഡോളര്‍ പിഴയില്‍ ഒതുക്കുകയും ചെയ്തു. എന്നാല്‍ ഈ കേസും തന്റെ നിക്ഷേപവും തമ്മില്‍ ബന്ധമില്ലെന്നാണ് സണ്ണിന്റെ വാദം. തന്റെ സാമ്പത്തിക കാര്യങ്ങള്‍ മക്കളാണ് നോക്കുന്നതെന്നും താന്‍ രാജ്യ താല്‍പര്യത്തിന് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നുമാണ് വൈറ്റ് ഹൗസിന്റെയും ട്രംപ് ഓര്‍ഗനൈസേഷന്റെയും ഔദ്യോഗിക വിശദീകരണം.
വൈറ്റ് ഹൗസിന്റെ വിശദീകരണം
അതേസമയം ഉയര്‍ന്നുവരുന്ന ആക്ഷേപങ്ങളെ വൈറ്റ് ഹൗസും ട്രംപ് ഓര്‍ഗനൈസേഷനും പ്രതിരോധിച്ചു. ട്രംപ് തന്റെ ബിസിനസുകള്‍ മക്കള്‍ കൈകാര്യം ചെയ്യുന്ന ഒരു ട്രസ്റ്റിന് കൈമാറിയിട്ടുണ്ടെന്നും രാജ്യത്തിന്റെ താത്പര്യം മുന്‍നിര്‍ത്തി മാത്രമാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നുമാണ് വൈറ്റ് ഹൗസ് വിശദീകരിക്കുന്നത്. വിദേശത്തെ ഇടപാടുകള്‍ പൂര്‍ണ്ണമായും സ്വകാര്യ കമ്പനികളുമായാണെന്ന് ട്രംപ് ഓര്‍ഗനൈസേഷനും പ്രതികരിച്ചു.
English Summary
US President Donald Trump experienced a massive surge in his personal wealth over the past year, with his net worth jumping from $2.3 billion to $6 billion, largely driven by highly successful crypto and real estate ventures. According to a 927-page report from the Government Ethics Office, Trump generated $1.2 billion through cryptocurrency transactions alone, which included selling over $500 million in governance tokens via World Liberty Financial and more than $600 million in commemorative meme coins through CIC Digital LLC. In addition to high-profile international real estate revenues from major projects in the UAE, Saudi Arabia, Qatar, and Vietnam, sales of Trump-branded merchandise like watches, shoes, and Bibles also brought in millions. While the White House clarified that his business empire is managed independently by his children through a trust to maintain official transparency, the annual report highlights an unprecedented financial boom for the Trump brand.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
