ഇറാനിൽ മിസൈൽ വർഷം; വ്യോമഗതാഗതം നിർത്തി, ഒന്നും മിണ്ടാതെ യുഎസ്

APRIL 19, 2024, 10:41 AM

ടെഹ്‌റാൻ: ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ ഇറാൻ വ്യോമഗതാഗതം നിർത്തിവച്ചു. ടെഹ്‌റാൻ ഉൾപ്പെടെയുള്ള നഗരങ്ങളിലേക്കുള്ള വ്യോമഗതാഗതമാണ്  നിർത്തിവച്ചത്.

ഇറാനിലെ ഇസ്‌ഫഹാൻ നഗരത്തിന് സമീപം സ്‌ഫോടനമുണ്ടായെന്ന വാർത്തയെ തുടർന്നാണ് ഇറാൻ്റെ പ്രതിരോധ നടപടികൾ.

ഇറാൻ്റെ യുറേനിയം സമ്പുഷ്ടീകരണ പദ്ധതിയുടെ കേന്ദ്രബിന്ദുവായ നതാൻസ് ഉൾപ്പെടെ നിരവധി ഇറാനിയൻ ആണവ സൈറ്റുകൾ ഇസ്ഫഹാൻ പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത്.

vachakam
vachakam
vachakam

Readmore: ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ; വിമാനത്താവളം ലക്ഷ്യമിട്ട് മിസൈലാക്രമണം

ഇറാൻ്റെ വ്യോമാതിർത്തിയിലൂടെ നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. അതേസമയം ഇസ്രയേലിന്റെ ഇറാൻ ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാൻ വൈറ്റ് ഹൗസോ പെന്റ​ഗണോ തയ്യാറായിട്ടില്ല.

ഇറാന്റെ ഡ്രോൺആക്രമണത്തിന് പിന്നാലെ തിരിച്ചടിയുണ്ടാവുമെന്ന് ഇസ്രയേൽ അറിയിച്ചിരുന്നു. ഇറാൻ ആക്രമിച്ചാൽ ഇസ്രയേലിനെ തങ്ങൾ പിന്തുണക്കുമെന്നാണ് യുഎസ് നിലപാട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam