ഫോർട്ട് വർത്ത് (ടെക്‌സസ് ) : അമേരിക്കയിലെ ടെക്‌സസിൽ കൊലപാതകക്കേസിലെ പ്രതിയായ യുവതി തന്റെ കണങ്കാലിൽ ഘടിപ്പിച്ചിരുന്ന ഇലക്ട്രോണിക് മോണിറ്റർ അഴിച്ചുമാറ്റി ഒളിവിൽ പോയി. ടാറന്റ് കൗണ്ടി ഷെരീഫ് ഓഫീസാണ് വിവരം പുറത്തുവിട്ടത്.
35 വയസ്സുകാരിയായ ലിസ മിച്ചൽ ആണ് ഒളിവിൽ പോയത്. ഫോർട്ട് വർത്ത് മേഖലയിലാണ് ഇവരെ അവസാനമായി കണ്ടത്.
നോർത്ത് റിച്ച്‌ലാൻഡ് ഹിൽസിൽ ഒരാളുടെ മരണത്തിന് കാരണമായ ഫെന്റനൈൽ (Fentanyl) മരുന്ന് വിറ്റതിനാണ് ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തിയത്.
ജയിലിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയ ഇവർക്ക് കർശനമായ നിരീക്ഷണത്തിനായി കണങ്കാൽ മോണിറ്റർ ധരിക്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ ഇത് അഴിച്ചുമാറ്റിയതോടെ ഇവർക്കെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തു.
ഇവരെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് ക്രൈം സ്റ്റോപ്പേഴ്‌സ് 1,000 ഡോളർ വരെ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ക്യൂബൻ ആകാശത്ത് അമേരിക്കൻ ചാര ഡ്രോൺ; 240 മില്യൺ ഡോളറിന്റെ നിഗൂഢതയുമായി ആർക്യു-4
ഏലിയൻസും പറക്കുംതളികകളും സത്യമോ? രഹസ്യരേഖകൾ കണ്ട് ഞെട്ടി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്; നിർണ്ണായക
ട്രംപിനെ സമ്മർദ്ദത്തിലാക്കി ഇറാൻ യുദ്ധം; വിപണിയിൽ ആശങ്കയൊഴിയുന്നില്ല
ഇറാൻ വിഷയത്തിൽ 'ശുഭവാർത്ത' ഉണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്; കരാറിൽ വ്യക്തത നൽകാതെ