ടെക്‌സാസ്: ടെക്‌സാസിലും വടക്കന്‍ ഗള്‍ഫ് തീരത്തും 5 ഇഞ്ചിലധികം മഞ്ഞുവീഴ്ത്തിക്കൊണ്ട് ഒരു വലിയ ശൈത്യകാല കൊടുങ്കാറ്റ് ബുധനാഴ്ച കിഴക്കന്‍ മേഖലയിലേക്ക് നീങ്ങി. ഫ്‌ളോറിഡ, ജോര്‍ജിയ, ഈസ്‌റ്റേണ്‍ കരോലിനാസ് എന്നിവയുടെ ഭാഗങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയും മഴയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഉത്തരധ്രുവത്തില്‍ നിന്നുള്ള ആര്‍ട്ടിക് എയറാണ് യുഎസിനെ തണുപ്പിന്റെ പിടിയിലേക്ക് കൊണ്ടുപോയിരിക്കുന്നത്. ഇതുവരെ മൂന്ന് മരണങ്ങളാണ് ശീതക്കാറ്റ് മൂലം ഉണ്ടായിരിക്കുന്നത്.
ഫ്‌ളോറിഡയിലെ ജാക്സണ്‍വില്ലെ പോലുള്ള വലിയ നഗരങ്ങളില്‍ മഞ്ഞുവീഴ്ച തുടരുമെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥാ മുന്നറിയിപ്പ്. ജാക്‌സണ്‍വില്ലെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ചൊവ്വാഴ്ച വൈകുന്നേരം അടച്ചു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് എയര്‍പോര്‍ട്ട് വീണ്ടും തുറക്കാനാണ് പദ്ധതി. സ്‌കൂളുകളില്‍ ക്ലാസുകള്‍ റദ്ദാക്കി. സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞുകിടന്നു. വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടതോടെ 1,32,000 ആളുകള്‍ ബുദ്ധിമുട്ടിലായി.
ബുധനാഴ്ച രാവിലെയോടെ യുഎസിലേക്കുള്ള 1,300 ല്‍ അധികം ഫ്‌ളൈറ്റുകള്‍ റദ്ദാക്കി. 900 ല്‍ അധികം വിമാനങ്ങള്‍ വൈകി.
ഹൂസ്റ്റണിലെ വിമാനത്താവളങ്ങള്‍ ചൊവ്വാഴ്ച പ്രവര്‍ത്തനം നിര്‍ത്തിയതിന് ശേഷം ബുധനാഴ്ച പ്രവര്‍ത്തനം പുനരാരംഭിക്കും. ചൊവ്വാഴ്ച മിക്കവാറും എല്ലാ ഫ്‌ളൈറ്റുകളും റദ്ദാക്കിയ ന്യൂ ഓര്‍ലിയാന്‍സിലെ ലൂയിസ് ആംസ്‌ട്രോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബുധനാഴ്ച വിമാനങ്ങള്‍ പറന്നേക്കും.
ഒരു ദശാബ്ദത്തിന് ശേഷമാണ് ന്യൂ ഓര്‍ലിയാന്‍സില്‍ മഞ്ഞ് വീണത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 10 ഇഞ്ച് മഞ്ഞ് വീണിട്ടുണ്ട്. ഇത് പുതിയ റെക്കോര്‍ഡാണ്. 1963 ഡിസംബര്‍ 31 ന് സ്ഥാപിച്ച 2.7 ഇഞ്ച് (6.8 സെന്റീമീറ്റര്‍) റെക്കോഡാണ് മഞ്ഞുവീഴ്ച മറികടന്നതെന്ന് ദേശീയ കാലാവസ്ഥാ സേവന വിഭാഗം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്