വാഷിംഗ്ടണ്‍: ഉക്രെയ്‌നിലെ 'പരിഹാസ്യമായ' യുദ്ധം ഉടന്‍ അവസാനിപ്പിക്കാന്‍ കരാര്‍ ഉണ്ടാക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനോട് അഭ്യര്‍ത്ഥിച്ചു. റഷ്യ അമേരിക്കയ്ക്കും മറ്റു രാജ്യങ്ങള്‍ക്കും വില്‍ക്കുന്ന എല്ലാ സാധനങ്ങള്‍ക്കും ഉയര്‍ന്ന താരിഫ് ചുമത്തുമെന്ന് ട്രംപ് പുടിന് മുന്നറിയിപ്പ് നല്‍കി.
ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ യുഎസ് പ്രസിഡന്റ്, റഷ്യന്‍ ജനതയോടുള്ള തന്റെ ദീര്‍ഘകാല ആരാധനയും പുടിനുമായുള്ള തന്റെ മുന്‍കാലത്തെ നല്ല ബന്ധത്തെക്കുറിച്ചും ഊന്നിപ്പറയുകയും ചെയ്തു.
''ഞാന്‍ റഷ്യയെ ഉപദ്രവിക്കാന്‍ നോക്കുന്നില്ല. ഞാന്‍ റഷ്യന്‍ ജനതയെ സ്‌നേഹിക്കുന്നു, പ്രസിഡന്റ് പുടിനുമായി എല്ലായ്‌പ്പോഴും വളരെ നല്ല ബന്ധം ഉണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ വിജയിക്കാന്‍ റഷ്യ നമ്മളെ സഹായിച്ചുവെന്ന കാര്യം നാം ഒരിക്കലും മറക്കരുത്. 60,000,000 പേരുടെ ജീവന്‍ അവര്‍ നഷ്ടപ്പെടുത്തി,'' ട്രംപ് പറഞ്ഞു.
'ഈ യുദ്ധം, ഞാന്‍ പ്രസിഡണ്ടായിരുന്നെങ്കില്‍ ഒരിക്കലും തുടങ്ങില്ലായിരുന്നു. ഒരു ഉടമ്പടിയില്‍ എത്താനുള്ള സമയമാണിത്. ഇനി ഒരു ജീവന്‍ പോലും നഷ്ടപ്പെടരുത്,' ട്രംപ് കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും താന്‍ യുഎസ് പ്രസിഡന്റായിരുന്നെങ്കില്‍ യുദ്ധം ആരംഭിക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. പോരാട്ടം നിലനിറുത്തുന്നതിന് ഉക്രെയ്നുള്ള വാഷിംഗ്ടണിന്റെ സാമ്പത്തിക പിന്തുണയെയും അദ്ദേഹം ചോദ്യം ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്