ഷിക്കാഗോ: സിറോമലബാർ സഭയിലെ അമ്പതു നോയമ്പിന്റെ തുടക്കമായ വിഭൂതി തിരുനാൾ മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിൽ ഭക്തി നിർഭരം ആചരിച്ചു. ഫെബ്രുവരി 16, തിങ്കളാഴ്ച രാവിലെ നടന്ന ചടങ്ങുകൾക്ക് അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ മുഖ്യ കാർമികത്വം വഹിച്ചു. വൈകുന്നേരം 7 മണിക്ക് നടന്ന വിഭൂതി ചടങ്ങുകൾക്ക് വികാരി ഫാ. സിജോ മുടക്കോടിൽ മുഖ്യകാർമ്മികനായിരുന്നു. ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ വചന സന്ദേശം നൽകി. ഈ നോയമ്പ് കാലം ഏവർക്കും അനുതാപത്തിന്റെയും ഹൃദയ വിശുദ്ധീകരണത്തിന്റെയും ഉപവി പ്രവർത്തങ്ങളുടെയും അവസരമായി മാറട്ടെ എന്ന് അദ്ദേഹം തന്റെ സന്ദേശത്തിൽ ആശംസിച്ചു. തുടർന്ന് മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേക്ക് മടങ്ങും നൂനം, അനുതാപ കണ്ണുനീർ വീഴ്ത്തി പാപ പരിഹാരം ചെയ്തു കൊൾക നീ എന്ന ഗാനം ആലപിച്ചപ്പോൾ കാർമ്മികൻ പങ്കെടുത്ത എല്ലാവരുടെയും നെറ്റിയിൽ ചാരം കൊണ്ട് കുരിശു വരച്ചു.
രാവിലെയും വൈകുന്നേരവും നടന്ന കുരിശുവര ചടങ്ങിലും തുടർന്ന് നടന്ന കുർബാനയിലും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ചടങ്ങുകൾക്ക് ഫാ. സിജോ മുടക്കോടിൽ, ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ, സി. ശാലോം, സി. സിൽവേറിയസ്, സി. ജെസ്സിന, കൈക്കാരന്മാരായ സേവ്യർ നടുപറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്‌സ് പാലകൻ എന്നിവരും അനിൽ മാറ്റത്തികുന്നേലിന്റെ നേതൃത്വത്തിലുള്ള ഗായകസംഘവും നേതൃത്വം നൽകി.
റോയി ചേലമലയിൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകർക്കും; കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്
അമേരിക്കൻ പൈലറ്റിനെ രക്ഷിക്കാനുള്ള നീക്കം; യുഎസ് വിമാനങ്ങൾ തകർത്തതായി ഇറാൻ, മിഡിൽ ഈസ്റ്റിൽ
ഓറിയോൺ പേടകത്തിൽ അജ്ഞാത ഗന്ധം: നാസ വിശദമായ പരിശോധന നടത്തുന്നു, സഞ്ചാരികൾ സുരക്ഷിതർ
രണ്ടാമത്തെ പൈലറ്റും സുരക്ഷിതൻ; എഫ്-15ഇ പൈലറ്റിനെ രക്ഷപ്പെടുത്തിയെന്ന് യുഎസ് സൈന്യം