അമൃത്പാല്‍ സിംഗിന്റെ മോചനത്തിന് ഇടപെടണം: കമല ഹാരിസിനെ സമീപിച്ച് സിഖ് അഭിഭാഷകന്‍

JUNE 11, 2024, 2:41 AM

വാഷിംഗ്ടണ്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഖാലിസ്ഥാനി ഭീകരന്‍ അമൃത്പാല്‍ സിംഗിനെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ സമീപിച്ച് അമേരിക്കന്‍-സിഖ് അഭിഭാഷകന്‍ ജസ്പ്രീത് സിംഗ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഖാദൂര്‍-സാഹിബ് സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ച അമൃത്പാല്‍ സിംഗ്, തീവ്രവാദക്കേസില്‍ ആസാമിലെ ദിബ്രുഗഢ് ജയിലിലാണ്. താന്‍ കേസ് വിശദമായി പഠിച്ചിട്ടുണ്ടെന്നും അമൃത്പാല്‍ സിങ്ങിനെ തടങ്കലില്‍ വച്ചത് അന്യായമാണെന്നും ജസ്പ്രീത് സിംഗ് പറഞ്ഞു.

വാരിസ് പഞ്ചാബ് ഡി സംഘടനയുടെ തലവനായ അമൃത്പാല്‍ സിംഗ് 2023 ഏപ്രിലില്‍ പഞ്ചാബില്‍ കലാപം സൃഷ്ടിച്ചതിനാണ് അറസ്റ്റിലായത്.  പഞ്ചാബ് പോലീസ് ഇയാള്‍ക്കെതിരെ കര്‍ശനമായ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) പ്രയോഗിച്ചു. തെരഞ്ഞെടുപ്പില്‍ ദിബ്രുഗഢ് ജയിലില്‍ നിന്ന് മത്സരിച്ച അമൃത്പാല്‍ സിംഗ് കോണ്‍ഗ്രസിന്റെ കുല്‍ബീര്‍ സിങ്ങിനെതിരെ രണ്ട് ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തോല്‍പ്പിച്ചത്. 

അമൃത്പാല്‍ സിംഗിന്റെ മോചനത്തിനായി ഇന്ത്യന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ നൂറിലധികം അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധികളെ കണ്ട് സമ്മര്‍ദ്ദം ചെലുത്താനാണ് ജസ്പ്രീത് സിംഗ് പദ്ധതിയിട്ടിരിക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam