യുഎസില്‍ തൊട്ടിലിനു പകരം ഓവനില്‍ കിടത്തിയ കുഞ്ഞ് മരിച്ചു; അമ്മ അറസ്റ്റില്‍

FEBRUARY 12, 2024, 2:02 AM

കന്‍സാസ് സിറ്റി: യുഎസിലെ മിസോറിയില്‍  തൊട്ടിലിനു പകരം ഓവനില്‍ കിടത്തിയ കുഞ്ഞ് മരിച്ചു. ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അമ്മ അബദ്ധത്തില്‍ ഓവനില്‍ കിടത്തുകയായിരുന്നു. വിവരം ലഭിച്ചതോടെ കന്‍സാസ് സിറ്റി പോലീസ് വീ്ടിലെത്തി കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.

കുഞ്ഞ് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നെന്ന് പൊലീസ് അറിയിച്ചു. കന്‍സാസ് സിറ്റിയില്‍ താമസിക്കുന്ന കുഞ്ഞിന്റെ അമ്മ മരിയ തോമസിനെതിരെ പൊലീസ് കേസെടുത്തു.

കുട്ടിയുടെ വസ്ത്രങ്ങളും ഡയപ്പറും കരിഞ്ഞിരുന്നു. വീട്ടില്‍ പുകയുടെ ഗന്ധം ഉണ്ടായിരുന്നെന്നും പൊലീസ് അറിയിച്ചു. മരിയ തോമസിനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ജാക്സണ്‍ കൗണ്ടി ഡിറ്റന്‍ഷന്‍ സെന്ററിലാണ് മരിയ തോമസിനെ എത്തിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കുഞ്ഞിനെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് അമ്മ മരിയ തന്നെ വിളിച്ചതായി കുട്ടിയുടെ മുത്തച്ഛന്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. താമസസ്ഥലത്ത് എത്തിയപ്പോള്‍ പുകയുടെ ഗന്ധമുണ്ടായിരുന്നു. തൊട്ടിലില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.

'കുട്ടിയെ ഉറങ്ങാന്‍ കിടത്തുകയായിരുന്നെന്നും അബദ്ധത്തില്‍ കുട്ടിയെ തൊട്ടിലിനു പകരം ഓവനില്‍ കിടത്തുകയായിരുന്നു' എന്നും മരിയ തോമസ് തന്നോട് പറഞ്ഞതായി മുത്തച്ഛന്‍ വെളിപ്പെടുത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam