വെനസ്വേലൻ കുടിയേറ്റക്കാരെ നാടുകടത്താൻ യുദ്ധകാല അധികാരങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് തടഞ്ഞു എന്ന കാരണത്താൽ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട യുഎസ് ജഡ്ജി, അത്യന്തം സെൻസിറ്റീവ് സൈനിക പദ്ധതികൾ പങ്കിടുന്നതിന് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ സിഗ്നൽ ആപ്പ് ഉപയോഗിച്ചു എന്ന പുതിയ കേസ് കേൾക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.
യെമനിലെ ഹൂതികൾക്കെതിരായ സൈനിക നടപടിയെക്കുറിച്ച് ചർച്ച ചെയ്യാൻ സിഗ്നൽ ഗ്രൂപ്പ് ചാറ്റ് ഉപയോഗിചു എന്നതാണ് പുറത്തു വരുന്ന റിപ്പോർട്ട്. ജഡ്ജി ജെയിംസ് ബോസ്‌ബർഗ് ഈ കേസിൽ വാദം കേൾക്കും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. ട്രംപ് ഭരണകൂടം വാർടൈം പവർ ഉപയോഗിച്ച് വെനിസ്വേലയിലെ കുടിയേറ്റക്കാരെ പുറത്താക്കാൻ ശ്രമിച്ചത് തടഞ്ഞതിനാൽ വലിയ വിവാദങ്ങൾക്ക് വിധേയനായ വ്യക്തിയാണ് ഈ ജഡ്ജി.
ട്രംപിന്റെ പ്രതിരോധ സെക്രട്ടറി പീറ്റ്ഹെഗ്‌സെത്ത് മാർച്ച് 15-ന് യെമനിലെ ഹൂത്തി സംഘടനയോട് നടത്തുന്ന ആക്രമണത്തിന്റെ സമയം സിഗ്നൽ ആപ്പ് വഴിയാണ് പങ്കുവച്ചത് എന്നാണ് പുറത്തു വന്ന റിപ്പോർട്ട്. ഇതേ സിഗ്നൽ ചാറ്റിൽ യു. എസ്. വ്യോമാക്രമണങ്ങൾ സംബന്ധിച്ച വിവരങ്ങളും ചർച്ച ചെയ്തതായി റിപ്പോർട്ടുകളുണ്ട്. അറിയാതെ അറ്റ്ലാന്റിക് മാഗസിന്റെ എഡിറ്റർ ജെഫ്രി ഗോൾഡ്‌ബർഗ് ഈ ചാറ്റിൽ ഉൾപ്പെട്ടതോടെ ആണ് ഇത് പുറത്ത് വന്നത്.
അമേരിക്കൻ ഓവർസൈറ്റ് എന്ന ഗവൺമെന്റ് വാച്ച്‌ഡോഗ് ഗ്രൂപ്പ് ഫെഡറൽ രേഖ സംരക്ഷണ നിയമം ലംഘിച്ചതായി ആരോപിച്ചാണ് ഈ കേസ് ഫയൽ ചെയ്തത്. സിഗ്നൽ ചാറ്റിൽ പങ്കെടുത്തവർക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് കോടതി ഉത്തരവ് വേണമെന്നാണ് പ്രധാന ആവശ്യം. സംഭവവുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റയും സംരക്ഷിക്കാനും, ആവശ്യമെങ്കിൽ ഡിലീറ്റ് ചെയ്ത വിവരങ്ങൾ തിരിച്ചുകൊണ്ടുവരാനുമാണ് കോടതിയിൽ ആവശ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്