വാഷിങ്ടണ്‍: ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയില്‍ ഉള്ള സാമൂഹികമാധ്യമമായ എക്‌സിനെ തന്റെ തന്നെ എഐ കമ്പനിക്ക് വിറ്റ് മസ്‌ക്. 3300 കോടി ഡോളറിനാണ് എക്‌സിനെ തന്റെ നിര്‍മിതബുദ്ധി കമ്പനിയായ എക്‌സ്എഐയെക്കൊണ്ട് കുറഞ്ഞ തുകയ്ക്ക് മസ്‌ക് ഏറ്റെടുപ്പിച്ചത്. എക്‌സിന്റെ സ്വീകാര്യതയും എക്‌സ്എഐയുടെ നിര്‍മിതബുദ്ധിയിലെ കേമത്തവും ഒരുമിച്ചുചേരുമ്പോള്‍ വലിയ സാധ്യതകള്‍ തുറക്കുമെന്ന് മസ്‌ക് വ്യക്തമാക്കി.
എക്‌സിന്റെ 1200 കോടി ഡോളര്‍ കടംകിഴിച്ചുള്ള തുകയ്ക്കാണ് ഇടപാടെന്ന് മസ്‌ക് പറഞ്ഞു. നിലവില്‍ 60 കോടി ഉപയോക്താക്കളാണ് എക്‌സിനുള്ളത്. 2022 ലാണ് 44 കോടി ഡോളര്‍ കൊടുത്ത് എക്‌സിനെ (പഴയ ട്വിറ്റര്‍) മസ്‌ക് വാങ്ങിയത്. ചാറ്റ്ജിപിടിയുടെ നിര്‍മാതാക്കളായ ഓപ്പണ്‍ എഐയ്ക്ക് വെല്ലുവിളിയുയര്‍ത്തുക ലക്ഷ്യമിട്ട് 2023-ലാണ് മസ്‌ക് എക്‌സ്എഐ സ്ഥാപിച്ചത്. ഫെബ്രുവരിയില്‍ ഗ്രോക്ക് 3 എന്ന ചാറ്റ്ബോട്ടിന്റെ അപ്ഡേറ്റഡ് പതിപ്പ് എക്‌സ്എഐ അവതരിപ്പിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്