ന്യൂയോര്‍ക്ക്: ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണത്തില്‍ പുതിയൊരു ഘട്ടം കുറിക്കുന്നതിന് പിന്നാലെ പാകിസ്ഥാന് അമേരിക്കയില്‍ നിന്ന് AIM-120 അഡ്വാന്‍സ്ഡ് മീഡിയം-റേഞ്ച് എയര്‍-ടു-എയര്‍ മിസൈലുകള്‍ (AMRAAM) ലഭ്യമാക്കുമെന്ന് യുഎസ് പ്രതിരോധ വകുപ്പ് (DoW) ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
യുഎസ് പ്രതിരോധവകുപ്പ് വിജ്ഞാപനം ചെയ്ത പുതുതായി പരിഷ്‌കരിച്ച ആയുധ കരാറില്‍, റേതിയോണ്‍ നിര്‍മ്മിച്ച മിസൈല്‍ വാങ്ങുന്നവരുടെ പട്ടികയില്‍ പാകിസ്ഥാനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട് . AMRAAM ന്റെ C8, D3 വകഭേദങ്ങളുടെ നിര്‍മ്മാണത്തിനായി മുമ്പ് നല്‍കിയ കരാറില്‍ (FA8675-23-C-0037) കമ്പനിക്ക് 41.6 മില്യണ്‍ യുഎസ് ഡോളര്‍ അധികമായി ലഭിച്ചു, ഇത് മൊത്തം കരാര്‍ മൂല്യം 2.51 ബില്യണ്‍ യുഎസ് ഡോളറിലധികം ഉയര്‍ത്തിയെന്ന് DoW പറഞ്ഞു.
അതേസമയം പാകിസ്ഥാന് ലഭിക്കേണ്ട മിസൈലുകളുടെ കൃത്യമായ എണ്ണം പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്