വ്യാപാര യുദ്ധത്തിനിടെ ചൈനീസ് സന്ദർശനത്തിന്; ട്രംപിന്റെ നീക്കങ്ങൾ ഉറ്റുനോക്കി ലോകം.

FEBRUARY 20, 2026, 11:35 PM

വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികൾ തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ വഷളാകുന്നതിനിടെ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈന സന്ദർശനത്തിന്.

മാർച്ച് 31 മുതൽ ഏപ്രിൽ 2 വരെ നീളുന്ന സന്ദർശനത്തിൽ ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തും. ഇറക്കുമതി തീരുവകൾ ഏർപ്പെടുത്തിയ ട്രംപിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി യുഎസ് സുപ്രീം കോടതി റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് വൈറ്റ് ഹൗസിന്റെ ഈ നിർണ്ണായക പ്രഖ്യാപനം.

അന്താരാഷ്ട്ര സാമ്പത്തിക അടിയന്തരാവസ്ഥാ നിയമം (IEEPA) ഉപയോഗിച്ച് ട്രംപ് നടപ്പിലാക്കിയ 20 ശതമാനം നികുതി വർദ്ധനവാണ് കോടതി റദ്ദാക്കിയത്. ഇത് ട്രംപിന്റെ സാമ്പത്തിക നയങ്ങൾക്കേറ്റ കനത്ത പ്രഹരമായി വിലയിരുത്തപ്പെടുന്നു.

vachakam
vachakam
vachakam

ഇതിന് പിന്നാലെ 150 ദിവസത്തേക്ക് 10 ശതമാനം ആഗോള തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ നടക്കുന്ന ബീജിംഗ് സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഉടമ്പടികൾ പുനഃപരിശോധിക്കാനുള്ള വേദിയാകും.

2017-ന് ശേഷം ഇതാദ്യമായാണ് ഒരു അമേരിക്കൻ പ്രസിഡന്റ് ചൈന സന്ദർശിക്കുന്നത്. തായ്‌വാൻ വിഷയം, ഫെന്റനൈൽ കടത്ത് തടയൽ, ധാതുക്കളുടെ കയറ്റുമതി നിയന്ത്രണം എന്നിവ കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചാവിഷയമാകും. അമേരിക്കൻ കർഷകർക്ക് ഗുണകരമാകുന്ന രീതിയിൽ ചൈന സോയാബീൻ ഇറക്കുമതി വർദ്ധിപ്പിക്കുന്നത് സംബന്ധിച്ചും ചർച്ചകൾ ഉണ്ടായേക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam