ട്രംപിന്റെ മാസ്റ്റർ പ്ലാൻ നടപ്പിലാക്കാൻ വെനസ്വേലയിൽ ഉന്നതതല യോഗം; നയതന്ത്രബന്ധത്തിൽ വൻ മാറ്റം

FEBRUARY 18, 2026, 8:49 PM

വാഷിംഗ്ടൺ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അമേരിക്കൻ സൈന്യം പിടികൂടിയതിന് പിന്നാലെ ലാറ്റിൻ അമേരിക്കയിലെ യുഎസ് സൈനിക കമാൻഡർ ജനറൽ ഫ്രാൻസിസ് ഡൊണോവന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം വെനസ്വേലയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി. 

മഡൂറോയുടെ അറസ്റ്റിന് ശേഷം ഇതാദ്യമായാണ് ഒരു യുഎസ് സൈനിക പ്രതിനിധി സംഘം വെനസ്വേലയിലെത്തുന്നത്. മയക്കുമരുന്ന് കടത്ത്, ഭീകരവാദം, കുടിയേറ്റം എന്നിവ തടയുന്നതിനായി ഇരുരാജ്യങ്ങളും സംയുക്തമായി പ്രവർത്തിക്കാൻ ചർച്ചയിൽ ധാരണയായി.

അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് കേസിൽ അമേരിക്കയിൽ കുറ്റാരോപിതരായ വെനസ്വേലൻ പ്രതിരോധ മന്ത്രി വ്ലാഡിമിർ പാഡ്രിനോ, ആഭ്യന്തര മന്ത്രി ഡിയോസ്‌ഡാഡോ കാബല്ലോ എന്നിവരുമായും ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസുമായും യുഎസ് സംഘം കൂടിക്കാഴ്ച നടത്തി. 

vachakam
vachakam
vachakam

വെനസ്വേലയുടെ രാഷ്ട്രീയ പരിഷ്കരണങ്ങൾക്കും സുസ്ഥിരതയ്ക്കുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച ത്രിതല പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ചായിരുന്നു പ്രധാന ചർച്ചയെന്ന് യുഎസ് സതേൺ കമാൻഡ് അറിയിച്ചു.

നയതന്ത്രത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് വെനസ്വേലൻ വാർത്താവിനിമയ മന്ത്രി മിഗുവൽ ആഞ്ചൽ പെരസ് പ്രതികരിച്ചു. മഡൂറോയുടെ ഭരണകാലത്ത് പൂർണ്ണമായും തകർന്നുപോയ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനുള്ള ചരിത്രപരമായ നീക്കമായാണ് ഈ സന്ദർശനം വിലയിരുത്തപ്പെടുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam