ഡാലസിൽ കെ.ഇ.സി.എഫിന്റെ ആഭിമുഖ്യത്തിൽ 25 -ാമത് ലോക പ്രാർത്ഥനാ ദിനം സംഘടിപ്പിക്കുന്നു

FEBRUARY 19, 2026, 12:44 AM

ഡാളസ് : കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ്  ഡാലസിന്റെ ആഭിമുഖ്യത്തിൽ 25 -ാമത് ലോക പ്രാർത്ഥനാ ദിനവും സിൽവർ ജൂബിലി ആഘോഷങ്ങളും സംഘടിപ്പിക്കുന്നു. 2026 മാർച്ച് 7 ശനിയാഴ്ച രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 12:30 വരെ കാരൾട്ടണിലുള്ള സെന്റ് ഇഗ്‌നേഷ്യസ് മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യൻ കത്തീഡ്രലിൽ വെച്ചാണ് (2707 Dove Creek Ln, Carrollton, TX 75006) ഈ പ്രാർത്ഥനാ സംഗമം നടക്കുന്നത്.

ഞാൻ നിങ്ങൾക്ക് ആശ്വാസം നൽകും (മത്തായി 11:28) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. ലൂസിയാനയിലെ റെഡീംഡ് ക്രിസ്ത്യൻ ചർച്ച് ഓഫ് ഗോഡിലെ (RCCG) പ്രമുഖ പ്രഭാഷക അഡെറിൻസോയ് അലോംഗെ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഈ വർഷം പ്രത്യേകമായി നൈജീരിയയ്ക്ക് വേണ്ടി പ്രാർത്ഥിക്കുവാനാണ് ഈ സംഗമം ആഹ്വാനം ചെയ്യുന്നത്.

വിവിധ വംശങ്ങളിലും സംസ്‌കാരങ്ങളിലും പാരമ്പര്യങ്ങളിലുംപെട്ട സ്ത്രീകളെ ഒരുമിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ലോക പ്രാർത്ഥനാ ദിനം ആചരിക്കുന്നത്. കെ.ഇ.സി.എഫ് പ്രസിഡന്റ് വെരി. റവ. രാജു ഡാനിയേൽ കോർഎപ്പിസ്‌കോപ്പ, വൈസ് പ്രസിഡന്റ് റവ. ഫാ. ബേസിൽ എബ്രഹാം, കൺവീനർ ശ്രുതി ബാബു, ജനറൽ സെക്രട്ടറി അലക്‌സ് അലക്‌സാണ്ടർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.

vachakam
vachakam
vachakam

പ്രധാന വിവരങ്ങൾ: 

തിയതി: 2026 മാർച്ച് 7, ശനിയാഴ്ച

സമയം: രാവിലെ 9:00 മുതൽ ഉച്ചയ്ക്ക 12:30 വരെ

vachakam
vachakam
vachakam

സ്ഥലം: സെന്റ് ഇഗ്‌നേഷ്യസ് യാക്കോബായ സുറിയാനി ക്രിസ്ത്യൻ കത്തീഡ്രൽ, കാരൾട്ടൺ

രജിസ്‌ട്രേഷൻ ഫീസ്: ഒരാൾക്ക് 20 ഡോളർ

പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് പോസ്റ്ററിലെ QR കോഡ് സ്‌കാൻ ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്. സംഭാവനകൾ [email protected] എന്ന വിലാസത്തിൽ സെല്ലെ (Zelle) ചെയ്യാമെന്നും സംഘാടകർ അറിയിച്ചു.

vachakam
vachakam
vachakam

പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam