11,000 ലെബനൻ സ്വദേശികൾക്ക് താൽക്കാലിക ആശ്വാസം, യുഎസിൽ തുടരാൻ അനുമതി നീട്ടി

MAY 30, 2026, 2:00 AM

വാഷിംഗ്ടൺ: യുഎസിലുള്ള പതിനൊന്നായിരത്തോളം ലെബനൻ സ്വദേശികൾക്ക് താൽക്കാലിക സംരക്ഷണ പദവി ആറു മാസത്തേക്ക് കൂടി നീട്ടിനൽകി ട്രംപ് ഭരണകൂടം.

ഇതോടെ ഇവർക്ക് 2026 നവംബർ 27 വരെ യുഎസിൽ നിയമപരമായി താമസിക്കാനും ജോലി ചെയ്യാനും സാധിക്കും.

തീരുമാനം എടുക്കാനുള്ള സമയപരിധി ഭരണകൂടം മറികടന്നതിനെ ത്തുടർന്ന് നിയമപ്രകാരം ഈ ആനുകൂല്യം സ്വയമേവ നീട്ടപ്പെടുകയായിരുന്നു.

vachakam
vachakam
vachakam

കുടിയേറ്റ നിയന്ത്രണങ്ങളിൽ കർശന നിലപാടുള്ള ട്രംപ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഈ അപൂർവ നടപടിയെ കമ്മ്യൂണിറ്റി നേതാക്കളും മനുഷ്യാവകാശ സംഘടനകളും സ്വാഗതം ചെയ്തു.

ദക്ഷിണ ലെബനനിൽ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിൽ ശക്തമായ പോരാട്ടം തുടരുന്ന പശ്ചാത്തലത്തിൽ, ഈ തീരുമാനം പതിനായിരക്കണക്കിന് അഭയാർത്ഥികൾക്ക് വലിയ ആശ്വാസമാകും.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam