സീറോ മലബാർ ജൂബിലി കൺവെൻഷൻ 2026: ഡോ. എഡ്വേർഡ് ശ്രീ മുഖ്യപ്രഭാഷകൻ

MARCH 10, 2026, 1:43 PM

ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'സീറോ മലബാർ ജൂബിലി കൺവെൻഷൻ 2026' ജൂലൈ മാസത്തിൽ നടക്കും.

ഷിക്കാഗോയിലെ പ്രശസ്തമായ മക്കോർമിക് പ്ലേസ് കൺവെൻഷൻ സെന്ററാണ് ഈ മഹാസംഗമത്തിന്വേദിയാകുന്നത്. 2026 ജൂലൈ 9 മുതൽ 12 വരെ നടക്കുന്ന ഈ സംഗമത്തിൽ മുഖ്യ ആകർഷണമായി പ്രശസ്ത ദൈവശാസ്ത്രജ്ഞനും ഗ്രന്ഥകാരനും വാഗ്മിയുമായ ഡോ. എഡ്വേർഡ് ശ്രീ മുഖ്യപ്രഭാഷണം നടത്തും.

പ്രഭാഷണ വിഷയം: 'The Good, the Messy and the Beautiful' (ജീവിതത്തിലെ നന്മകളും പ്രതിസന്ധികളും ദൈവകൃപയും). ജൂലൈ 10ന് വൈകുന്നേരം 4:00 മണിക്ക് ഡോ. എഡ്വേർഡ് ശ്രീ സംസാരിക്കും.

vachakam
vachakam
vachakam

ദൈവകൃപയെക്കുറിച്ചും യഥാർത്ഥ ജീവിതാനുഭവങ്ങളെക്കുറിച്ചുമുള്ള ആഴമേറിയ ചിന്തകൾ പങ്കുവെക്കുന്ന ഈ സെഷൻ വിശ്വാസികൾക്ക് ഏറെ പ്രചോദനകരമായിരിക്കും. രൂപതയുടെ 25 വർഷത്തെ പ്രയാണം ആഘോഷിക്കുന്ന ഈ കൺവെൻഷനിൽ വിവിധ ആത്മീയസാംസ്‌കാരിക പരിപാടികൾ ഉണ്ടായിരിക്കും.

ജൂബിലിആഘോഷങ്ങളോടൊപ്പംതന്നെ രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലിയും ആഘോഷിക്കുന്നതായിരിക്കും.
വിശ്വാസസക്കൂട്ടായ്മയുടെ പ്രതീകമായ ഈ കൺവെൻഷൻ, കഴിഞ്ഞ  25 വർഷങ്ങളായി അമേരിക്കയിൽ സീറോ മലബാർ സഭ കൈവരിച്ച ആത്മീയ വളർച്ചയും ദൈവകൃപയും ഓർക്കുന്നതിനോടൊപ്പം ഭാവിയെ വിശ്വാസത്തോടും പ്രതീക്ഷയോടെയും നോക്കിക്കാണുന്നതിനുള്ള വേദിയാവുകയാണ് ഈ മഹാകൺവെൻഷൻ.

ദിവസേനയുള്ള വിശുദ്ധ കുർബാന, ആരാധന എന്നിവയ്‌ക്കൊപ്പം ആഴമുള്ള വിഷയാവതരണങ്ങൾ, കുടുംബ യുവജന സെഷനുകൾ, സംഘടനാ കൂട്ടായ്മകൾ, കലാപരിപാടികൾ, മത്സരങ്ങൾ എന്നിവയും കൺവെൻഷന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നു.

vachakam
vachakam
vachakam

അമേരിക്കയുടെ വിവിധ ഭാഗങ്ങളിലായി കഴിയുന്ന എല്ലാ സിറോ മലബാർ വിശ്വാസികളും ഈ വിശ്വാസ സംഗമത്തിലേക്കു എത്തണമെന്ന് രൂപതാദ്ധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് തന്റെ സന്ദേശത്തിൽ അറിയിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുവാനും www.syroconvention.org സന്ദർശിക്കാവുന്നതാണ്.

ജോർജ് അമ്പാട്ട്‌

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam