തിരുവനന്തപുരം: നെട്ടയത്തെ ബിജെപി-സിപിഐഎം സംഘർഷത്തിൽ കണ്ടാലറിയാവുന്ന 80 പേർക്കെതിരെ കേസെടുത്ത് പൊലീസ്. പൊലീസിൻ്റെ കൃത്യനിർവഹണത്തിന് തടസം നിന്നുവെന്നും പൊലീസുകാരെ ആയുധങ്ങളുപയോഗിച്ച് കയ്യേറ്റം ചെയ്തുവെന്നും ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിക്കൊണ്ടാണ് കേസെടുത്തിരിക്കുന്നത്.
സംഘർഷത്തിൽ മാധ്യമപ്രവർത്തരെയും ബിജെപി പ്രവർത്തകർ ആക്രമിച്ചിരുന്നു. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകയോടും പ്രതിഷേധക്കാർ കയർത്ത് സംസാരിച്ചു. മാധ്യമപ്രവർത്തകർ വസ്തുതാപരമായ വാർത്ത നല്‍കിയില്ലെന്ന് ആരോപിച്ചാണ് ബിജെപി പ്രവർത്തകർ ആക്രമിക്കാനെത്തിയത്.
അതേസമയം, സിപിഐഎം പ്രവർത്തകൻ ബിജെപി പ്രവർത്തകയ്ക്ക് നേരെ നഗ്നത പ്രദർശനം നടത്തിയെന്ന് ആരോപിച്ചാണ് സംഘർഷം ആരംഭിച്ചത്. രണ്ട് വ്യക്തികൾ തമ്മിലുള്ള പ്രശ്നം രാഷ്ട്രീയമായി ഏറ്റെടുക്കുകയായിരുന്നു. പിന്നീടത് സിപിഐഎം - ബിജെപി സംഘർഷം എന്ന രീതിയിലാണ് വ്യാഖ്യാനിക്കപ്പെട്ടിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
