ന്യൂയോര്‍ക്ക് നഗരത്തില്‍ പൊലീസുകാരനെ വെടിവെച്ചു കൊന്ന പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തു

MARCH 28, 2024, 2:06 AM

ന്യൂയോര്‍ക്ക്: ട്രാഫിക് പരിശോധനക്കിടെ ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഉദ്യോഗസ്ഥനെ വെടിവച്ചുകൊന്ന സംഭവത്തിലെ പ്രതികളില്‍ ഒരാള്‍ അറസ്റ്റിലായി. ലിണ്ടി ജോണ്‍സ് എന്ന 41 കാരനാണ് അറസ്റ്റിലായത്. ജോനാഥന്‍ ഡില്ലറെന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടത്. 

തിങ്കളാഴ്ച വൈകുന്നേരം 6 മണിക്കാണ് അക്രമം ഉണ്ടാകുന്നത്. ഫാര്‍ റോക്ക്വേ പ്രദേശത്തുള്ള ഒരു ബസ് സ്റ്റോപ്പില്‍ അനധികൃതമായി പാര്‍ക്ക് ചെയ്ത എസ്യുവിക്കരികിലേക്ക് ഡില്ലറും മറ്റൊരു ഉദ്യോഗസ്ഥനും എത്തുകയും ആളുകളോട് പുറത്തിറങ്ങാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ എസ്യുവിയുടെ പാസഞ്ചര്‍ സീറ്റിലിരുന്നയാള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങാനുള്ള ഡില്ലറുടെ നിര്‍ദ്ദേശം നിരസിക്കുകയും വെടിവെക്കുകയുമായിരുന്നെന്ന്  പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

'കാറില്‍ നിന്ന് ഇറങ്ങാന്‍ അയാള്‍ക്ക് നിരവധി തവണ നിയമപരമായ ഉത്തരവ് ലഭിച്ചു. കാറില്‍ നിന്ന് ഇറങ്ങുന്നതിന് പകരം, അയാള്‍ ഞങ്ങളുടെ ഉദ്യോഗസ്ഥനെ വെടിവച്ചു,' ചീഫ് ഓഫ് ഡിറ്റക്ടീവ് ജോസഫ് കെന്നി പറഞ്ഞു. 

vachakam
vachakam
vachakam

31 കാരനായ ഡില്ലറെ ഉടനടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവാഹിതനായ ഉദ്യോഗസ്ഥന് 1 വയസ്സുള്ള മകനുണ്ട്. ഭാര്യ സ്റ്റെഫാനിക്കും മകന്‍ റയാനുമൊപ്പം ലോംഗ് ഐലന്‍ഡിലെ മസാപെക്വാ പാര്‍ക്കിലാണ് അദ്ദേഹം താമസിച്ചിരുന്നത്.

ഡില്ലറുടെ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അക്രമിക്ക് നേരെ വെടിയുതിര്‍ക്കുകയും അയാളെ ഇടിക്കുകയും ചെയ്തു. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam