ന്യൂയോര്‍ക്ക്: പ്രസിഡന്റ് സ്ഥാനത്തേക്ക് ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതില്‍ നിരാശയായി ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കിന്റെ മകള്‍ വിവിയന്‍ ജെന്ന വില്‍സണ്‍. ട്രംപിനെ പരസ്യമായി പിന്തുണച്ച ഇലോണ്‍ മസ്‌കിന്റെ ട്രാന്‍സ്ജെന്‍ഡര്‍ മകളാണ് വിവിയന്‍. ലൈംഗിക സ്വത്വം പ്രഖ്യാപിച്ചതിന് പിന്നാലെ മസ്‌കുമായി വിവിയന്‍ അകല്‍ച്ചയിലാണ്.
സേവിയര്‍ എന്നതായിരുന്നു വിവിയന്റെ മുന്‍പേര്. വോക്ക് വൈറസ് കാരണമാണ് തനിക്ക് മകനെ നഷ്ടപ്പെട്ടത് എന്ന് മസ്‌ക് ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. പിതാവില്‍ നിന്ന് അകന്ന് സേവിയര്‍ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുകയും വിവിയന്‍ എന്ന പേര് സ്വീകരിക്കുകയുമായിരുന്നു.
അമേരിക്കയില്‍ തനിക്കൊരു ഭാവിയില്ലെന്ന് മനസിലായി. നാല് വര്‍ഷമേ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലിരുന്നുള്ളൂവെങ്കിലും, ട്രാന്‍സ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്തില്ലാ എങ്കിലും അദ്ദേഹത്തിന് വോട്ട് ചെയ്ത വ്യക്തികള്‍ എവിടെയും പോകാന്‍ പോകുന്നില്ലെന്നും ഇവിടെ തന്നെയുണ്ടാകും. എന്നാണ് വിവിയന്‍ പറഞ്ഞത്.
മകളുടെ മാറ്റമാണ് ട്വിറ്റര്‍ വിലയ്ക്ക് വാങ്ങാന്‍ മസ്‌കിനെ പ്രേരിപ്പിച്ചതത്രേ. അദ്ദേഹത്തിന്റെ ജീവചരിത്രകാരന്‍ വാള്‍ട്ടര്‍ ഐസക്‌സണ്‍സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മകള്‍ ട്രാന്‍സ്ജെന്‍ഡറാണെന്ന് പ്രഖ്യാപിച്ചതും ഇടതുപക്ഷ മനോഭാവം പ്രകടിപ്പിച്ചതും മസ്‌കിന് ഇഷ്ടമായില്ല. മകളുടെ അതേ മനോഭാവം കുട്ടികളില്‍ പടര്‍ന്നുപന്തലിക്കുന്നതില്‍ ട്വിറ്ററിന് വലിയ സ്വാധീനമുണ്ടെന്ന് കരുതിയാണ് അദ്ദേഹം അത് വിലയ്‌ക്കെടുത്തത്- വാള്‍ട്ടര്‍ ഐസക്‌സണ്‍സ് പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്