സജൻ മൂലപ്ലാക്കൽ ഫോമ വെസ്‌റ്റേൺ റീജിയണിൽ നിന്നും നാഷണൽ കമ്മിറ്റി മെമ്പറായി മത്സരിക്കുന്നു

MARCH 29, 2024, 7:59 AM

കഴിഞ്ഞ 20 വർഷത്തിലേറെയായി കാലിഫോർണിയ ബേ ഏരിയയിലും അമേരിക്കൻ മലയാളികൾക്കിടയിലും നിസ്വാർത്ഥ സേവന പ്രവർത്തനങ്ങളുമായി നിറഞ്ഞു നിൽക്കുന്ന പ്രശസ്ത വ്യക്തിത്വമായ സജൻ മൂലേപ്ലാക്കൽ വെസ്റ്റേൺ റീജിയനെ പ്രതിനിധീകരിച്ച് ഫോമ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു. സിലിക്കൺ വാലിയിലെ പ്രശസ്ത കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്ന സജൻ കണ്ണൂർ സ്വദേശിയാണ്.

സാമൂഹിക പ്രവർത്തന രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച സജൻ മൂലപ്ലാക്കൽ ഫോമയിലെ കർമ്മനിരതനായ പ്രവർത്തകനാണ്. ഫോമ വെസ്‌റ്റേൺ റീജിയൻ ചെയർമാനായി സേവനം അനുഷ്ടിക്കുന്ന സജൻ ഫോമ ഇന്റർനാഷണൽ കൺവെൻഷൻ രജിസ്‌ട്രേഷൻ ചെയർമാനായും പ്രവർത്തിച്ചുവരുന്നു. 2022 ഫോമ കാൺകൂൺ കൺവെൻഷൻ രജിസ്‌ട്രേഷൻ വൈസ് ചെയർമാനായി പ്രവർത്തിച്ച സജൻ ഫോമ സാന്ത്വന സംഗീതം കോർഡിനേറ്റർ, ഫോമ വെസ്‌റ്റേൺ റീജിയൻ ടെക്‌നിക്കൽ ഡയറക്ടർ തുടങ്ങിയ നിരവധി ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിറവേറ്റിയ വ്യക്തിയാണ്.

മലയാളി അസോസിയേഷൻ നോർത്തേൺ കാലിഫോർണിയ (MANCA) യുടെ പ്രസിഡന്റായി സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവെച്ച സമയത്താണ് നോർത്തേൺ അമേരിക്കയിലെ ഏറ്റവും നല്ല മലയാളി സംഘടനക്കുള്ള ഇന്ത്യ പ്രസ് ക്ലബ് അവാർഡ് മങ്ക കരസ്ഥമാക്കുന്നത്. ഫോമ കേരള ഹൗസ്സിൽ പ്രൊജക്ടിൽ ഏറ്റവും കൂടുതൽ വീടുകൾ മങ്ക സ്‌പോൺസർ ചെയ്തത് സജൻ പ്രസിഡന്റായിരിക്കുമ്പോൾ ആയിരുന്നു.

vachakam
vachakam
vachakam

ഇപ്പോൾ മങ്ക ട്രസ്റ്റി ബോർഡ് ഡയറക്ടർ സ്ഥാനം വഹിക്കുന്ന സജൻ ഫോമയുടെ അംഗ സംഘടനയായ ബേ മലയാളികളുടെ ഫൗണ്ടിംഗ് ഡയറക്ടറും ആദ്യത്തെ ട്രഷററും ആയിരുന്നു. ഇപ്പോൾ ബേ മലയാളി ബോർഡ് ഓഫ് ഡയറക്ടറായും പ്രവർത്തിച്ചു വരുന്നു.

സാൻഫ്രാൻസിസ്‌കോ സെന്റ് തോമസ് സീറോ മലബാർ പള്ളിയുടെ കൈക്കാരനായി രണ്ടുതവണ തിരഞ്ഞെടുക്കപ്പെട്ട സജൻ തപസ്യ ആർട്ട്‌സ് ഓഫ് സാൻഫ്രാൻസിസ്‌കോയുടെ രക്ഷാധികാരിയായും സേവനം അനുഷ്ഠിക്കുന്നു.

പ്രവാസി ചാനൽ കാലിഫോർണിയ ഡയറക്ടർ കൂടിയാണ് സജന. വെസ്‌റ്റേൺ റീജിയണിലെ എല്ലാ സംഘടനാ പ്രവർത്തകർക്കും സർവ്വസമ്മതനായ സജൻ ഫോമയുടെ 2024-26 കാലഘട്ടത്തിലെ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായിരിക്കുമെന്നതിൽ സംശയമില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam