ഇന്റർനാഷണൽ പ്രയർ ലൈൻ പ്രത്യാശയുടെ ആത്മീയ സന്ദേശവുമായി റവ. ഫാദർ ഡോ. അലക്‌സാണ്ടർ കുര്യൻ

MAY 26, 2026, 1:28 AM

ഡിട്രോയിറ്റ്: ആഗോള പ്രാർത്ഥനാ കൂട്ടായ്മയായ ഇന്റർനാഷണൽ പ്രയർ ലൈനിന്റെ പന്ത്രണ്ടാം വാർഷികാഘോഷ സമ്മേളനം രാത്രി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. കഴിഞ്ഞ 12 വർഷത്തെ പ്രാർത്ഥനാ ശുശ്രൂഷകളിലൂടെ ദൈവം നൽകിയ വിശ്വസ്തതയ്ക്കും വഴിനടത്തലിനും അനുഗ്രഹങ്ങൾക്കുമായി പ്രാർത്ഥനാ ജനസമൂഹം ഒന്നടങ്കം യോഗത്തിൽ നന്ദി അർപ്പിച്ചു.

യു.എസ് സമയപ്രകാരം രാത്രി 9 മണിക്ക് ആരംഭിച്ച വാർഷിക സമ്മേളനത്തിൽ വാഷിംഗ്ടൺ ഡി.സി.യിൽ നിന്നുള്ള പ്രമുഖ വചനപ്രഘോഷകൻ റവ. ഫാദർ ഡോ. അലക്‌സാണ്ടർ കുര്യൻ മുഖ്യാതിഥിയായിരുന്നു. സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ അദ്ദേഹം, പ്രതിസന്ധികളിലും തകർച്ചകളിലും ഉഴലുന്ന ദൈവജനത്തിന് പ്രത്യാശയും വീണ്ടെടുപ്പും പകരുന്ന ശക്തമായ ആത്മീയ സന്ദേശം പങ്കുവെച്ചു.

'പുനരുജ്ജീവനവും പുനഃസ്ഥാപനവും'  എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. യെശയ്യാവ് 60:22ലെ 'ചെറിയവൻ ആയിരവും എളിയവൻ ബലമുള്ളൊരു ജാതിയും ആയിത്തീരും; യഹോവയായ ഞാൻ തക്കസമയത്തു അതിനെ വേഗത്തിലാക്കും' എന്ന തിരുവചനത്തെ മുൻനിർത്തി, തകർന്നടിഞ്ഞ സാഹചര്യങ്ങളിൽ ജീവിക്കുന്നവർക്ക് നേരെ ദൈവം ഒരു പുതിയ വെളിച്ചവും പുനഃസ്ഥാപനവും പ്രഖ്യാപിക്കുന്നുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

vachakam
vachakam
vachakam

ലോകത്തിന്റെ മുൻപിൽ നിസ്സാരരോ എളിയവരോ ആയി കാണപ്പെടുന്നവരെയാണ് ദൈവം വലിയ കാര്യങ്ങൾക്കായി തിരഞ്ഞെടുക്കുന്നത്. മനുഷ്യൻ ചെറുതെന്ന് കരുതുന്ന കഴിവുകളെ ദൈവക്കരങ്ങളിൽ ഏൽപ്പിക്കുമ്പോൾ അവൻ അതിനെ ആയിരമായി വർദ്ധിപ്പിക്കും.
ഏതൊരു മനുഷ്യന്റെ ജീവിതത്തെക്കുറിച്ചും ദൈവത്തിന് കൃത്യമായ ഒരു സമയമുണ്ട്.

പൂർണ്ണമായ സമർപ്പണവും അനുസരണവും വഴി ദൈവം ആ അനുഗ്രഹങ്ങളെ ജീവിതത്തിൽ വേഗത്തിലാക്കും. 'നിങ്ങൾ നിസ്സാരരാണെന്ന സാത്താന്റെ വ്യാജങ്ങളെ വിശ്വസിക്കരുത്. ലോകത്തിന്റെ താല്ക്കാലികവും വ്യാജവുമായ സന്തോഷങ്ങൾക്ക് പിന്നാലെ പോകാതെ, നിങ്ങളുടെ കുറവുകളെയും കഴിവുകളെയും ദൈവത്തിന് സമർപ്പിച്ച് അവനിൽ മാത്രം വിശ്വസിക്കുക,' എന്ന് റവ. ഫാദർ ഡോ. അലക്‌സാണ്ടർ കുര്യൻ ആഹ്വാനം ചെയ്തു.

വചനം ശ്രവിച്ച ഏവരുടെയും മേൽ വലിയ വിടുതൽ ഉണ്ടാകണമെന്നും, അവരുടെ കുറവുകൾ മാറി അവർ ആയിരങ്ങളായി വർദ്ധിക്കണമെന്നുമുള്ള പ്രാർത്ഥനയോടെയാണ് അദ്ദേഹം സന്ദേശം അവസാനിപ്പിച്ചത്. ദുഷ്‌കരമായ ഈ കാലഘട്ടത്തിൽ ഒട്ടനവധി വിശ്വാസികൾക്ക് വലിയ ആശ്വാസവും ആത്മീയബലവും പകരുന്നതായി മാറി ഈ വർഷത്തെ ഐ.പി.എൽ. വാർഷിക സമ്മേളനം.

vachakam
vachakam
vachakam

പി പി ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam