പാസഡീന മലയാളി അസോസിയേഷൻ 33-ാമത് വാർഷികവും ഓണാഘോഷവും ഒക്ടോബർ 7ന്

SEPTEMBER 27, 2023, 4:44 PM

ഹൂസ്റ്റൺ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊനായ പാസഡീന മലയാളി അസോസിയേഷന്റെ (പിഎംഎ) 33-ാമത് വാർഷികവും ഓണാഘോഷവും (ഓണ നിലാവ്)  ഒക്ടോബർ 7നു ശനിയാഴ്ച വൈകുന്നേരം 4 മുതൽ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ചർച്ച് ഹാളിൽ വച്ച് വിപുലമായ പരിപാടികളോടെ നടത്തപ്പെടും.

അത്തപ്പൂക്കളം, മാവേലി എഴുന്നള്ളത്ത്, താലപ്പൊലി, തിരുവാതിര, പുലികളി, ചെണ്ടമേളം, നാസിക് ധോൽ, വയലിൻ ഫ്യൂഷൻ, സിനിമാറ്റിക് ഡാൻസുകൾ, സ്‌കിറ്റുകൾ, പാട്ടുകൾ, വള്ളംകളി തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ഓണനിലവിനു മാറ്റു കൂട്ടുമെന്ന് സംഘാടകർ അറിയിച്ചു.
ക്രിസ്തുമസ് കരോൾ റൗണ്ട്‌സിൽ നിന്നും ലഭിക്കുന്ന വരുമാനത്തിൽനിന്നും നാട്ടിൽ ചികിത്സ സഹായം ആവശ്യമുള്ള പത്തോളം കുടുംബങ്ങൾക്ക് എല്ലാ വർഷവും ധന സഹായം ചെയ്തും അമേരിക്കയിലും കേരളത്തിലും മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ മറ്റു സംഘടനകൾക്ക് മാതൃകയാകുന്ന പ്രവർത്തനമാണ് പിഎംഎ നടത്തിക്കൊണ്ടിരിക്കുന്നത്.

വാർഷിക ആഘോഷങ്ങളിലും പിക്‌നിക്കിലും പങ്കെടുക്കുന്ന എല്ലാ അംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഭക്ഷണമുൾപ്പടെ എല്ലാം സൗജന്യമാക്കുന്നതിനു പിഎംഎ എപ്പോഴും ശ്രദ്ധിക്കുന്നു.പ്രസിഡന്റ്/കോർഡിനേറ്റർ ജോമോൻ ജേക്കബ്, സെക്രട്ടറി സലിം അറയ്ക്കൽ, എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ബാബു കൂടത്തിനാലിൽ, തോമസ് ഉമ്മൻ, ആന്റണി റെസ്റ്റം, രാജൻ ജോൺ, ഈശോ ഏബ്രഹാം, റിച്ചാർഡ് ജേക്കബ്, ജോഷി വർഗീസ്, ബിജോയ് സഖറിയാ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഈ വർഷത്തെ ആഘോഷങ്ങൾ നടത്തപ്പെടുന്നത്.

vachakam
vachakam
vachakam

ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള നൂറിൽ പരം കുടുംബങ്ങൾ പങ്കെടുക്കുന്ന ഈ ആഘോഷത്തിൽ നാനൂറു പേർക്കുള്ള വിഭവ സമൃദ്ധമായ ഓണ സദ്യയും ഒരുക്കുന്നുണ്ടെന്ന് സംഘാടകർ അറിയിച്ചു.        

ഡക്ട് ക്ലീനിങ്, സ്‌പൈസി കറീസ്, റിയൽറ്റർ അലക്‌സ് പാപ്പച്ചൻ (എംഐഎച്ച് റിയൽറ്റി), ചാണ്ടപ്പിള്ള  മാത്യൂസ് (TWFG ഇൻഷുറൻസ് ) റിയൽറ്റർ വിനോദ് ഈപ്പൻ തുടങ്ങിയവർ ഈ ആഘോഷത്തിന്റെ സ്‌പോൺസർമാരായി സഹായിക്കുന്നു.

ജീമോൻ റാന്നി

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam