ന്യൂയോര്‍ക്ക്: വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ വളര്‍ത്തുമകള്‍ക്കായി നിയോഗിച്ചിട്ടുള്ള സീക്രട്ട് സര്‍വീസ് വാഹനങ്ങളായ രണ്ട് എസ്‌യുവികളുടെ ലൈസന്‍സ് പ്ലേറ്റ് കവറുകള്‍ നശിപ്പിച്ചതിന് ഒരു മാന്‍ഹട്ടന്‍ സോഫ്റ്റ്വെയര്‍ ഡെവലപ്പറെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു.
ഹാരി ഹെയ്മാന്‍ എന്നയാള്‍, ന്യൂയോര്‍ക്കിലെ ടോളുകളും ട്രാഫിക് എന്‍ഫോഴ്സ്മെന്റുകളും ഒഴിവാക്കാന്‍ വാഹനമോടിക്കുന്നവര്‍ വ്യക്തിപരമായി പരിഷ്‌ക്കരിക്കുന്ന ഒരു സംഘത്തില്‍പ്പെട്ട ആളാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. പരാതി പ്രകാരം, 45 കാരനായ ഹെയ്മാന്‍, ഒരു ട്രൈബെക്ക റെസ്റ്റോറന്റിന് പുറത്തുവച്ച് ലൈസന്‍സ് പ്ലേറ്റുകള്‍ നശിപ്പിച്ചുവെന്നാണ് വിവരം.
വൈസ് പ്രസിഡന്റിന്റെ വളര്‍ത്തുമകള്‍ എല്ല എംഹോഫിന്റെ സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ട സീക്രട്ട് സര്‍വീസ് ഏജന്റുമാരുടേതായിരുന്നു വാഹനങ്ങള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്