കാലിഫോർണിയ: ജീവനക്കാരിൽ അഞ്ച് ശതമാനം പേരെ പിരിച്ചുവിടാൻ നെറ്റ്‌ഫ്ലിക്സ് ഒരുങ്ങുന്നതായി റിപ്പോർട്ട്. പ്രമുഖ മാധ്യമമായ പക്കിന്റെ റിപ്പോർട്ട് പ്രകാരം, ഏകദേശം 850 പേർക്ക് ജോലി നഷ്ടമായേക്കും. അടുത്ത ആഴ്ചയോടെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.
നിലവിൽ ഏകദേശം 17,000 ജീവനക്കാരുള്ള കമ്പനിയിൽ ഒക്ടോബർ 29നകം പിരിച്ചുവിടൽ നടപടികൾ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ നാല് വർഷത്തിനിടെ നെറ്റ്‌ഫ്ലിക്സ് നടപ്പാക്കുന്ന ഏറ്റവും വലിയ പിരിച്ചുവിടലായിരിക്കും ഇതെന്നാണ് വിലയിരുത്തൽ. എന്നാൽ ഏതെല്ലാം വിഭാഗങ്ങളിലുള്ള ജീവനക്കാരെ നടപടി ബാധിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.
കാഴ്ചക്കാരുടെ എണ്ണത്തിലുണ്ടായ കുറവും ഓഹരി വിപണിയിലെ ഇടിവുമാണ് പിരിച്ചുവിടലിന് പിന്നിലെ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ കമ്പനിയുടെ ഓഹരി മൂല്യം 40 ശതമാനം ഇടിഞ്ഞതായും 2026ന്റെ ആദ്യ പകുതിയിൽ ഉപയോക്താക്കളുടെ ഇടപെടൽ വളർച്ച രണ്ട് ശതമാനത്തിൽ ഒതുങ്ങിയതായും റിപ്പോർട്ട്.
വിനോദമേഖലയിലെ മറ്റ് പ്രമുഖ കമ്പനികളും ചെലവ് ചുരുക്കൽ നടപടികളുമായി മുന്നോട്ടുപോകുന്നുണ്ട്. ഡിസ്നിയും ഈ വർഷം മൂന്ന് ഘട്ടങ്ങളിലായി ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ടിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
